നജീബിനെ കാണാൻ എ.ആർ റഹ്മാൻ; 'ആടുജീവിതം', ലൊക്കേഷൻ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ആടുജീവിത'ത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേരളത്തില്‍ നിന്ന് പുറപ്പെട്ടത്.

Update: 2022-06-15 01:45 GMT
Editor : abs | By : Web Desk

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന 'ആടു ജീവിതം'. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വലിയ ഇടവേളക്ക് ശേഷം എ.ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ഇപ്പോഴിതാ ചിത്രത്തിന്റെ  സെറ്റിൽ നിന്നും എ.ആർ റഹ്മാനോടപ്പം നിൽക്കുന്ന ചിത്രം പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നു.

Full View


'ജോർദാനിലെ വാദി റമിലേക്ക് ടീമിനെ പ്രചോദിപ്പിക്കാൻ ആരാണ് വന്നത് എന്ന് നോക്കൂ! നന്ദി' ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ചു. ചിത്രം വലിയ ആവേശത്തോടെയാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

Advertising
Advertising

എ.ആർ.റഹ്മാനും സന്തോഷം പങ്കിട്ട് രംഗത്തെത്തി. 'രണ്ട് ദിവസത്തേക്ക് ഫോണില്ല, ഇന്റർനെറ്റ് ഇല്ല ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ്' എന്ന കുറിപ്പോടെ ജോർദാനിലെ ചിത്രം എ. ആർ റഹ്മാനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

Full View

ബെന്യാമിന്റെ ആടു ജീവിതത്തിലെ നജീബ് എന്ന കഥാപാത്രമാകാൻ വേണ്ടി വലിയ  ശാരീരിക മാറ്റങ്ങളാണ് പൃഥ്വിരാജ് വരുത്തിയത്. ആടുജീവിത'ത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. അള്‍ജീരിയയില്‍ മാത്രം നാല്‍പത് ദിവസത്തോളം ചിത്രീകരണമുണ്ടാകുമെന്ന് അന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News