ഒരുങ്ങിക്കോളൂ, പുഷ്പയുടെ രണ്ടാം വരവിനായി; പുഷ്പ ദി റൂൾ ചിത്രീകരണം ആരംഭിച്ചു

പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്തിന്റെ വരവിനായാണ് ആളുകൾ കൂടുതൽ ആകാംക്ഷ പ്രകടിപ്പിക്കുന്നത്

Update: 2022-08-22 10:22 GMT
Editor : banuisahak | By : Web Desk

തെന്നിന്ത്യൻ സിനിമകളുടെ പാൻ ഇന്ത്യൻ റീച്ചിൽ സമാനതകളില്ലാത്ത വിജയം നേടിയ ചിത്രമായിരുന്നു പുഷ്പ. 2021ൽ ഇന്ത്യയുടെ ബോക്സോഫീസ് തൂത്തുവാരിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 200 കോടിയാണ് നേടിയത്. ആദ്യ ഭാഗമായ 'പുഷ്പ ദി റൈസ്' വൻ വിജയമായതോടെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ രണ്ടാം ഭാഗമായ 'പുഷ്പ ദി റൂളിന്റെ' ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. 

ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഹൈദരാബാദിൽ നടന്നു. ചടങ്ങിന്റെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ ദൃശ്യങ്ങളും അണിയറ പ്രവർത്തകർ യൂ ട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ റിലീസിനായി കാത്തിരിക്കാനാകില്ലെന്നാണ് പ്രേക്ഷക പ്രതികരണം. അല്ലു അർജുൻ അടക്കമുള്ള താരനിരയും ഏറെ സന്തോഷത്തിലാണ്. രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമെങ്കിൽ അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍.

Advertising
Advertising

 

ഇതിനപ്പുറം, പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്തിന്റെ വരവിനായാണ് ആളുകൾ ആകാംക്ഷ പ്രകടിപ്പിക്കുന്നത്. മലയാളികളുടെ സൂപ്പർ നായകൻ ഫഹദ് ഫാസിലിന്റെ വില്ലൻ വേഷം രണ്ടാം ഭാഗത്തിൽ ഗംഭീരമാകുമെന്ന സൂചന ആദ്യ ഭാഗത്തിൽ തന്നെ അണിയറ പ്രവർത്തകർ നൽകിയിരുന്നു. പുഷ്പ ദി റൈസിൽ വളരെ കുറച്ച് സ്ക്രീൻ ടൈം മാത്രമാണ് ഫഹദിനുണ്ടായിരുന്നത്. രണ്ടാം ഭാഗത്തിൽ അത് നികത്തുമെന്ന് സംവിധായകനും ഉറപ്പ് നൽകിയിട്ടുണ്ട്. 

 

പുഷ്പ: ദി റൈസ് ഒന്നാം ഭാഗം രചനയും സംവിധാനവും നിർവ്വഹിച്ചത് സുകുമാറാണ്. മുട്ടംസെട്ടി മീഡിയയുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ചിത്രത്തിൽ ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ, റാവു രമേഷ്, ധനഞ്ജയ, അനസൂയ ഭരദ്വാജ്, അജയ്, അജയ് ഘോഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News