ബേസിൽ ചിത്രത്തിന്‍റെ സൈറ്റിൽ സർപ്രൈസ് വിസിറ്റുമായി സഞ്ജു സാംസൺ

ബേസിൽ ജോസഫും ദർശനാ രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്‍റെ സൈറ്റിലാണ് സഞ്ജു എത്തിയത്

Update: 2022-06-19 13:56 GMT

കൊല്ലം: ജാനേ മന്നിനു ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമിക്കുന്ന ചിത്രമാണ് "ജയ ജയ ജയ ജയഹേ".. ബേസിൽ ജോസഫും ദർശനാ രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റഎ സൈറ്റിൽ സർപ്രൈസ് വിസിറ്റ് നടത്തിയിരിക്കുകയാണിപ്പോൾ ബേസിലിന്‍റെ സുഹൃത്തും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ. സിനിമയുടെ കൊല്ലത്തെ സൈറ്റിലാണ് സഞ്ജു എത്തിയത്. സംവിധായകൻ വിപിൻദാസാണ് ഇതിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചതിന് പിറകേ ട്രെയിനിങ് സെഷനുകൾക്കായി പുറപ്പെടുന്നതിന് മുമ്പാണ് താരം ബേസില്‍ ചിത്രത്തിന്‍റെ സൈറ്റിലെത്തിയത്. അയർലെന്‍റിനെതിരായ പരമ്പരക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്.

ബേസിൽ ജോസഫും സഞ്ജുവും ഉറ്റ സുഹൃത്തുക്കളാണ്. ഐ.പി.എല്ലിൽ സഞ്ജു നായകനായ രാജസ്ഥാൻ റോയൽസിന്‍റെ ഒരു മത്സരം കാണാൻ ബേസിലും ഭാര്യയും എത്തിയത് വാർത്തയായിരുന്നു. ഇരുവരും ചേർന്നുള്ള നിരവധി അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News