ലെഫ്റ്റനന്‍റ് റാമായി ദുല്‍ഖര്‍; സീതാരാമം ട്രെയിലര്‍ എത്തി, വീഡിയോ

പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് 'സീതാരാമം' സംവിധാനം ചെയ്യുന്നത്, ദുൽഖർ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൾ താക്കൂർ എത്തുന്നു

Update: 2022-07-25 13:52 GMT

ലഫ്റ്റനന്‍റ് റാമിന്‍റെ പ്രണയ കഥ പറയുന്ന ദുല്‍ഖര്‍ ചിത്രം സീതാരാമത്തിന്‍റെ ട്രെയില്‍ പുറത്തിറങ്ങി. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൾ താക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാ രാമം. 

Advertising
Advertising

തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം സീതാരാമം റിലീസ് ചെയ്യും.ചിത്രത്തിന്‍റെ ഛായാഗ്രഹണം പി എസ് വിനോദാണ്. അഡീഷണൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്. സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ. എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു. പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു. കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ. കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം. പി.ആർ.ഒ: ആതിര ദിൽജിത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News