ഇന്ത്യൻ ക്രിക്കറ്റർ മിതാലി രാജായി തപ്‌സി പന്നു; 'ശബാഷ് മിതു' ടീസർ

പ്രിയതാരത്തിൻറെ ജീവിതം സിനിമയാകുമ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കായിക പ്രേമികൾ

Update: 2022-03-21 12:22 GMT

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ ജീവിതം സിനിമയാകുന്നു. 'ശബാഷ് മിതു' എന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് മിതാലി രാജായി എത്തുന്നത്. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. "അവള്‍ ഹിസ്റ്ററി തിരുത്തിയില്ല, പകരം ഹേര്‍ സ്റ്റോറി രചിച്ചു" എന്നാണ് ടീസര്‍ പങ്കുവെച്ചുകൊണ്ട് തപ്സി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.   

വിജയ് റാസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തും. പ്രിയ ആവേനാണ് തിരക്കഥ തയ്യാറാക്കിയത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. അമിത് ത്രിവേദി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ശബാഷ് മിതു വിയാകോം 18 സ്റ്റുഡിയോസാണ് നിർമിക്കുന്നത്.

Advertising
Advertising

നിലവില്‍ ഇന്ത്യൻ ടീമിന്റെ നെടുംതൂണായ മിതാലി രാജ് അന്താരാഷ്‍ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരം, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ക്യാപ്റ്റനാകുന്ന വനിതാ താരം, തുടങ്ങി നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഉറച്ച നിലപാടുകളും കാഴ്ചപ്പാടുകളും കൊണ്ട് ഗ്രൗണ്ടിന് പുറത്തും ആരാധകരുടെ മനം കവര്‍ന്ന താരമാണ് മിതാലി. 

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിത കഥയും ബിഗ്സ്ക്രീനിലെത്തും. അനുഷ്‍ക ശര്‍മയാണ് ചിത്രത്തില്‍ ജൂലൻ ഗോസ്വാമിയായി അഭിനയിക്കുന്നത്. 'ഛക്ദ എക്സ്‍പ്രസ്'എന്ന് പേരിട്ട സിനിമയുടെ വിശേഷങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News