അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധവുമായി ഷഹീൻ സിദ്ദിഖ് ചിത്രം 'മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ' റിലീസിനൊരുങ്ങുന്നു

ഡോ. ഹാരിസ് കെ. ടി. തിരക്കഥയെഴുതി നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ'

Update: 2023-09-10 13:54 GMT

ഷഹീൻ സിദ്ദിഖ് നായകനാവുന്ന 'മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ' റിലീസിനൊരുങ്ങുന്നു. ഡോ. ഹാരിസ് കെ. ടി. തിരക്കഥയെഴുതി നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഐമാക്ക് പ്രൊഡക്ഷന്റെ ബാനറിൽ ഡോ. അർജുൻ പരമേശ്വർ ആർ, ഡോ. ഹാരിസ് കെ.ടി. എന്നിവർ ചേർന്നാണ് ചിത്രം ഒരുക്കുന്നത്. പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥ പറയുന്ന സിനിമ ആധുനിക കാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ ഇടറി പോകുന്ന ഒരു യുവാവ് അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്.

സിനിമയിൽ ഷഹീൻ സിദിഖിനു പുറമെ ലാൽ ജോസ്, ഉണ്ണിനായർ, അബു വളയംകുളം, നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ, രജനി എടപ്പാൾ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. റഫീഖ് അഹമ്മദ്, മൊയതീൻ കുട്ടി എൻ എന്നിവരുടെ വരികൾക്ക് മുസ്തഫ അമ്പാടിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഹരിചരൺ, സിതാര, ഹരിശങ്കർ, ജയലക്ഷ്മി, യൂനസിയോ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വിവേക് വസന്ത ലക്ഷ്മി ഛായഗ്രഹണവും അഷ്ഫാക്ക് അസ്‌ലം ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ഷനും എഡിറ്റിങ്ങും നിർവഹിച്ചു.

പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, പ്രൊഡക്ഷൻ ഡിസൈൻ രാജീവ് കോവിലകം, പി.ആർ.ഒ എ.എസ് ദിനേശ്, കാസ്റ്റിങ്ങ് ഡയറക്ടർ അബു വളയംകുളം, ആർട് ഷിബു വെട്ടം, പ്രൊഡക്ഷൻ മാനേജർ മുനവ്വർ വളാഞ്ചേരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബാബു ജെ രാമൻ, ലൊക്കേഷൻ മാനേജർ അഫ്നാസ് താജ്, മീഡിയ മാനേജർ ജിഷാദ് വളാഞ്ചേരി, ഡിസൈൻ ഗിരിഷ് വി.സി. എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News