ത്രില്ലർ ചിത്രവുമായി ഷാജി കൈലാസ്; നയൻതാര, സാമന്ത, വിദ്യാബാലൻ എന്നിവർ പരിഗണനയിൽ

ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലർ ചിത്രമായിരിക്കും ഇത്

Update: 2022-06-04 13:22 GMT
Editor : afsal137 | By : Web Desk
Advertising

കടുവ, കാപ്പ എന്ന ചിത്രങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പിങ്ക് പോലീസ്'.'കാപ്പ'ക്കു ശേഷം ഷാജി കൈലാസ്, ജി ആർ ഇന്ദുഗോപൻ, തിയേറ്റർ ഓഫ് ഡ്രീംസ് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'പിങ്ക് പോലീസ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നയൻതാര, വിദ്യാ ബാലൻ, സാമന്ത എന്നിവരെയാണ് പ്രധാനവേഷത്തിൽ പരിഗണിക്കുന്നത്.

ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലർ ചിത്രമായിരിക്കും ഇത്. ശരവണനാണ് ഛായാഗ്രഹണം. ജി ആർ ഇന്ദുഗോപൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

പൃഥ്വിരാജ് നായകനാവുന്ന 'കാപ്പ', ടൊവിനൊ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും', ഡിനോ ഡെന്നീസ്-മമ്മൂട്ടി സിനിമ എന്നീ ചിത്രങ്ങളാണ് തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രങ്ങൾ. ഈ വർഷം അവസാനത്തോടെ 'പിങ്ക് പോലീസി'ന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് നിർമാതാക്കളുടെ ശ്രമം. പി ആർ ഒ- ശബരി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News