'സാറെ, അവിടെ ആനയിറങ്ങി, പേടിക്കേണ്ടത് ഇവരെയാണ്'; കാടിന്റെയും നാടിന്റെയും കഥയുമായി ലർക്ക്
വലിയ താര നിര അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയത് മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ്.
മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ കഥ പറഞ്ഞ് എംഎ നിഷാദ് ചിത്രം ലർക്ക്. ചിത്രം ജൂൺ 24-ന് തിയേറ്ററുകളിലേക്ക് എത്തും. കാടിറങ്ങി വരുന്ന വന്യമൃഗങ്ങളും അതിന് മുന്നിൽ കുടുങ്ങിയ നാടിന്റെയും കഥയാണ് ലർക്ക് പറയുന്നത്. വലിയ താര നിര അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയത് മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ്.
സൈജു കുറുപ്പ്, മഞ്ജു പിള്ള, അജു വർഗീസ്, മുത്തുമണി, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, എംഎ നിഷാദ്, ജാഫർ ഇടുക്കി, വിജയ് മേനോൻ, സുധീർ കരമന, വിനോദ് കെടാമംഗലം, സരിത കുക്കു, അനുമോൾ കെ മനോഹരൻ, പ്രശാന്ത് മുരളി, രമ്യ പണിക്കർ, സോഹൻ സീനുലാൽ, സ്മിനു സിജോ, സജി സോമൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരള ടാക്കീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാക്കൾ എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആൻഡ് കോ, സെൻസ് അഡ്വൈഞ്ചർ ടൂർസ്, അരുൺ കുമാർ ടിവി, മനോജ് രത്നാകരൻ എന്നിവരാണ്. ചിത്രം അവതരിപ്പിക്കുന്നത് ആർ ഹരികുമാർ.
തിരക്കഥ, സംഭാഷണം: ജുബിൻ ജേക്കബ്, എംഎ നിഷാദ്, ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റിങ്: വിപിൻ മണ്ണൂർ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്, ഓഡിയോഗ്രാഫി: ഗണേശ് മാരാർ, സംഗീതം: മിനീഷ് തമ്പാൻ, ഗാനരചന: മനു മഞ്ജിത്ത്, ഗായകർ: സുധീപ് കുമാർ, നസീർ മിന്നലെ, എംഎ നിഷാദ്, സൗണ്ട് ഡിസൈൻ: ജുബിൻ രാജ്, പ്രൊഡക്ഷൻ കൺട്രോളർ: എസ് മുരുകൻ, കലാസംവിധാനം: ത്യാഗു തവനൂർ, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, അസോസിയേറ്റ് ഡയറക്ടർ: ഷെമീർ പായിപ്പാട്, ഫിനാൻസ് കൺട്രോളർ: നിയാസ് എഫ്കെ, ഗ്രാഫിക്സ്: ഷിറോയി ഫിലം സ്റ്റുഡിയോ എൽഎൽസി, വിതരണം: മാൻ മീഡിയ, സ്റ്റുഡിയോ: ചിത്രാഞ്ജലി, ഡോൾബി അറ്റ്മോസ്: ഏരീസ് വിസ്മയ, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിങ്: ടാഗ് 360, പിആർഒ: എഎസ് ദിനേശ്.