'ഏലിയന്‍' കേരളത്തില്‍; പ്ലൂട്ടോ റിലീസ് ജൂലൈ 30ന്

അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോള്‍ നീരജ് മാധവ്, അജു വര്‍ഗീസ്, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Update: 2026-07-03 09:10 GMT
Editor : Sikesh | By : Web Desk

അല്‍ത്താഫ് സലിം അന്യഗ്രഹ ജീവിയായി എത്തുന്ന 'പ്ലൂട്ടോ' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 30ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ (Orchid Films International) ബാനറില്‍ റെജു കുമാര്‍, രെശ്മി റെജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആദിത്യന്‍ ചന്ദ്രശേഖര്‍ ആണ്.

അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോള്‍ നീരജ് മാധവ്, അജു വര്‍ഗീസ്, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ വ്യത്യസ്തമായ മേക്കോവര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. ഇവരെ കൂടാതെ സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Advertising
Advertising
Full View

സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി മേഖലയില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളില്‍ ബെര്‍ക്ഷെയര്‍ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളില്‍ എത്തിക്കും.

വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അര്‍ക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ രാഖിലും കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്തെറ്റിക്‌സ് എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റോണക്‌സ് സേവ്യറാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്സ് ശങ്കരന്‍, സിദ്ധാര്‍ഥ് എന്നിവര്‍, സൗണ്ട് മിക്‌സിംഗ് വിഷ്ണു സുജാതന്‍ എന്നിവരാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എപിയന്‍സ്, റോബിന്‍ ടോം എന്നിവരാണ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാര്‍.

Full View

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജയകൃഷ്ണന്‍ ആര്‍ കെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അര്‍ജുനന്‍, അഡീഷണല്‍ സ്‌ക്രീന്‍പ്ലേ: അനന്തു എസ് രാജ്, നിതിരാജ്, ക്രീയേറ്റീവ് പ്രൊഡ്യൂസേഴ്‌സ്: അനന്തു സുരേഷ്, കിഷോര്‍ ആര്‍ കൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാഖില്‍, വിഷ്വല്‍ ഇഫക്റ്റ്‌സ്: ഫ്‌ലൈയിംഗ് പ്ലൂട്ടോ, കളറിസ്റ്റ്: വിഷ്ണു വര്‍ദ്ധന്‍ കെ, ഫിനാന്‍സ് കണ്‍ട്രോളര്‍: സണ്ണി താഴുത്തല, പ്രൊഡക്ഷന്‍ മാനേജര്‍: പക്കു, സ്റ്റില്‍സ്: അമല്‍ സി സാധര്‍, ടൈറ്റില്‍: ശ്രാവണ്‍ സുരേഷ് കല്ലന്‍, സ്റ്റണ്ട് ഡിസൈന്‍: ആദിത്യന്‍ ചന്ദ്രശേഖര്‍, വിഷ്ണു ശര്‍മ്മ, മാര്‍ക്കറ്റിംഗ് ആന്‍ഡ് സ്ട്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈന്‍സ്: ടെന്‍ പോയിന്റ്, വിഷ്വല്‍ പ്രോമോഷന്‍സ്: സ്നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആര്‍.ഒ: അപര്‍ണ ഗിരീഷ്.

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News