അമ്മ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനമൊഴിഞ്ഞ് രമേശ് പിഷാരടി

അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി വിലക്കേർപ്പെടുത്തിയിരുന്നു

Update: 2026-07-03 17:02 GMT

കൊച്ചി: താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് രമേശ് പിഷാരടി. പ്രസിഡന്റ് രാജിവെച്ച പശ്ചാത്തലത്തിലാണ് ചുമതല ഏറ്റെടുത്തത്. അമ്മയെ കോടതി കയറ്റാൻ താൽപര്യമില്ലെന്നും രമേശ് പിഷാരടി പറഞ്ഞു.

'പുറത്തുവന്ന ഓഡിയോ ലീക്കല്ല, റിലീസാണ്. അത് വേദനിപ്പിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു'. ശ്വേതാമേനോൻ ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണെന്നും പിഷാരടി പറഞ്ഞു.

നേരത്തെ, അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ശ്വേതാ മേനോൻ സമർപ്പിച്ച ഹരജിയിലാണ് കോടതിനടപടി. ശ്വേത നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി ഉത്തരവിടുകയുണ്ടായി. പിന്നാലെയാണ് പിഷാരടി സ്ഥാനമൊഴിഞ്ഞത്.

അതേസമയം, താരസംഘടനയിൽ തർക്കം രൂക്ഷമായതിന് പിന്നാലെ അമ്മയിലെ ഒരു വിഭാഗം നടിമാർ നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ പത്തിന് കൊച്ചിയിലാണ് വാർത്തസമ്മേളനം. അൻസിബ, മാലാ പാർവതി, ഉഷ, ഹസീന തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുക.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News