'അക്കാര്യം പെർഫെക്ട് ആകുന്നത് വരെ അവൻ നിർത്തില്ല...'; മൂന്നാമതും വിവാഹിതനായ ആമിർ ഖാനെ കുറിച്ച് സൽമാൻ ഖാൻ പറഞ്ഞത്

61-ാം വയസിൽ തന്റെ ദീർഘകാല പങ്കാളിയായ ഗൗരി സ്പ്രാറ്റിനെയാണ് ആമിർ ജീവിതസഖിയാക്കിയത്

Update: 2026-07-05 17:07 GMT

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനായി. 61-ാം വയസിൽ തന്റെ ദീർഘകാല പങ്കാളിയായ ഗൗരി സ്പ്രാറ്റിനെയാണ് ആമിർ ജീവിതസഖിയാക്കിയത്. ഞായറാഴ്ച മുംബൈ ബാന്ദ്രയിലുള്ള ആമിറിന്റെ വസതിയിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ആമിർ ഖാന്റെ മൂന്നാം വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ സുഹൃത്തും സൂപ്പർ താരവുമായ സൽമാൻ ഖാന്റെ ഒരു പഴയ വിഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. മുൻപ് 'ദി കപിൽ ശർമ ഷോ'യിൽ സൽമാൻ എത്തിയപ്പോൾ അവതാരകനായ കപിൽ ശർമ ചോദിച്ച ഒരു ചോദ്യവും അതിന് സൽമാൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Advertising
Advertising

'ആമിർ സർ അദ്ദേഹത്തിന്റെ കാമുകിയെ എല്ലാവർക്കും പരിചയപ്പെടുത്തി, അദ്ദേഹത്തേക്കാൾ ആറുമാസം ഇളയതാണ് താങ്കൾ. അദ്ദേഹം വിവാഹം നിർത്തുന്നില്ല, താങ്കൾ ചെയ്യുന്നുമില്ല' എന്നായിരുന്നു കപിലിന്റെ ചോദ്യം. ഇതിന് സൽമാൻ നൽകിയ മറുപടി ഇതായിരുന്നു, 'ആമിർ ഒരു മികച്ച വ്യക്തിത്വത്തിന് ഉടമയാണ്. അദ്ദേഹം ഒരു 'പെർഫെക്ഷനിസ്റ്റ്' ആണെന്ന് ലോകത്തിനറിയാം. അതുകൊണ്ട് തന്നെ വിവാഹം പൂർണമായി 'പെർഫെക്ട്' ആകുന്നതുവരെ അദ്ദേഹം അത് ചെയ്തുകൊണ്ടേയിരിക്കും'. ഈ തമാശരൂപേണയുള്ള മറുപടിയാണ് ഇപ്പോൾ ആമിറിന്റെ പുതിയ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുന്നത്.

ഏകദേശം 25 വർഷങ്ങൾക്ക് മുൻപേ പരിചയമുള്ളവരാണ് ആമിർ ഖാനും ഗൗരിയും. എന്നാൽ അന്ന് അവർക്കിടയിൽ പ്രണയം ഉണ്ടായിരുന്നില്ല. പിന്നീട് 2024ൽ ആമിറിന്റെ ബന്ധുവായ നുസ്‌ഹത് ഖാൻ വഴിയാണ് ബെംഗളൂരുവിൽ വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്. ഒരു വർഷത്തോളം നീണ്ട ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിന് ഒടുവിലാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്. 2025 മാർച്ചിൽ നടന്ന തന്റെ 60-ാം ജന്മദിന ആഘോഷത്തിലാണ് ഗൗരിയെ തന്റെ പങ്കാളിയായി ആമിർ ആദ്യമായി ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്. പിന്നീട് ഗൗരി ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് താമസം മാറുകയും ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.

ആമിറിന്റെ മുൻ വിവാഹങ്ങളിലെ മക്കളായ ഐറ ഖാൻ, ജുനൈദ് ഖാൻ, ആസാദ് റാവു ഖാൻ എന്നിവരും മരുമകൻ നുപുർ ശിഖാരെയും വിവാഹ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇതിന് പുറമെ സംവിധായകൻ അശുതോഷ് ഗോവാരിക്കർ, നടി എൽലി അവ്‌റാം, രാജ് താക്കറെ, ഇർഫാൻ പത്താൻ, അംബാനി കുടുംബാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. 1986ൽ റീന ദത്തയെയാണ് ആമിർ ആദ്യം വിവാഹം കഴിച്ചത്. 2002ൽ ഇവർ വേർപിരിഞ്ഞു. തുടർന്ന് 2005ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 2021ൽ ഈ ബന്ധവും അവസാനിച്ചിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ ഗൗരിയുമായുള്ള ആമിറിന്റെ മൂന്നാം വിവാഹം നടന്നിരിക്കുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News