'തൊടരുത് എന്നെ'; നാടോടി സ്ത്രീകളോട് സണ്ണി ഡിയോൾ: താരത്തിനെതിരെ സോഷ്യൽ മീഡിയ

'ഗദർ 2' ബോക്‌സ്ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണെങ്കിലും നായകൻ സണ്ണി ഡിയോളിന് നല്ല സമയമല്ല.

Update: 2023-08-17 06:08 GMT
Editor : rishad | By : Web Desk

മുംബൈ: 'ഗദർ 2' ബോക്‌സ്ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണെങ്കിലും നായകൻ സണ്ണി ഡിയോളിന് നല്ല സമയമല്ല. താരത്തിന്റെ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയരുകയാണ്.

വീടിൽ നിന്നോ മറ്റോ പുറത്തേക്കിറങ്ങി വരുമ്പോൾ സെൽഫിക്കായി വന്ന നാടോടി സ്ത്രീകളോടാണ് സണ്ണി ഡിയോൾ 'എന്നെ തൊടരുതെന്ന' നിലയിൽ പെരുമാറിയത്. സ്ത്രീകളുടെ കൂട്ടത്തിലുള്ളൊരു പുരുഷന്‍ സെൽഫി എടുക്കുന്നുണ്ട്. ഇതിലേക്കാണ് സ്ത്രീകൾ ഇടിച്ചുകയറിയത്. ഇത് നടന് ഇഷ്ടപ്പെട്ടില്ല.

പിന്നാലെ വേണ്ട എന്ന രീതയിൽ ആംഗ്യം കാണിക്കുകയും ചെയ്തു. താരത്തിന്റെ അംഗരക്ഷകന്‍ സ്ത്രീകളെ മാറ്റുകയും ചെയ്തു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഒരു നിലക്കും ന്യായീകരിക്കാവുന്നതല്ല സണ്ണിയുടെ പെരുമാറ്റമെന്നും സാധാരണക്കാരാേട് നല്ല രീതിയില്‍ പെരുമാറണമെന്നുമൊക്കെയാണ് കമന്റ്. 

Advertising
Advertising

അവിടെ കൂടി നിന്ന ക്യാമറകൾക്ക് നമസ്‌കാരം പറഞ്ഞ് താരം കാറിൽ കയറുകയും ചെയ്തു. അതേസമയം ഗദർ ബോക്‌സ്ഓഫീസിൽ വൻ ചലനം സൃഷ്ടിക്കുകയാണ്. 2001ൽ ഇറങ്ങിയ ഗദർ  സിനിമയുടെ തുടർച്ചയാണ് ഗദർ 2. ആഗസ്റ്റ് പതിനൊന്നിന്  തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം തന്നെ 100 കോടി പിന്നിട്ടു. അനിൽ ശർമ്മ സംവിധാനം ചെയ്ത ചിത്രത്തിൽ അമീഷ പട്ടേൽ, ഉത്കർഷ് ശർമ്മ, സിമ്രത് കൗർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Watch Video

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News