ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു: നടന്റെ പേരും നിര്‍ദേശിച്ചു

ബോളിവുഡിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനിയായിരിക്കും സിനിമ നിർമിക്കുക. ഏകദേശം 200 മുതൽ 250 കോടി വരെയായിരിക്കും സിനിമയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.

Update: 2021-07-13 12:17 GMT
Editor : rishad | By : Web Desk
Advertising

മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ഇതു സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ സിനിമക്ക് ഗാംഗുലി സമ്മതിച്ചു. ഒരു പ്രമുഖ ദേശീയമാധ്യമത്തോടാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്. 

ബോളിവുഡിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനിയായിരിക്കും സിനിമ നിർമിക്കുക. ഏകദേശം 200 മുതൽ 250 കോടി വരെയായിരിക്കും സിനിമയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സംവിധാനം, നടൻ എന്നിവ സംബന്ധിച്ച് ഇപ്പോൾ തീരുമാനിമായിട്ടില്ല. അടുത്ത ദിവസങ്ങളിൽ തന്നെ ഇതു സംബന്ധിച്ചൊരു അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞു. 

രൺബീർ കപൂറിനാണ് സാധ്യത കൂടുതൽ. ഗാംഗുലി തന്നെയാണ് രൺബീർ കപൂറിന്റെ പേര് നിർദേശിച്ചത്. എന്നാൽ മറ്റു രണ്ട് മൂന്ന് താരങ്ങളുടെ പേരും സജീവമായിട്ടുണ്ട്. ബി.സി.സി.ഐ പ്രസിഡന്റാകുന്നത് വരെയുള്ള ഗാംഗുലിയുടെ ജീവിതം സിനിമയിലുണ്ടാകുമെന്നാണ് വിവരം. എന്നാൽ ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എം.എസ് ധോണിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് വൻ ഹിറ്റായത്. അന്തരിച്ച സുശാന്ത് സിങ് രജ്പുത് ആയിരുന്നു ധോണിയെ അവതരിപ്പിച്ചിരുന്നത്.

മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതവും സിനിമയാക്കിയിരുന്നു. ഇംറാൻ ഹാഷ്മിയായിരുന്നു അസ്ഹറിനെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ചിത്രം ബോക്‌സ്ഓഫീസിൽ തകർന്നടിഞ്ഞു. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News