രജിഷയ്‌ക്കൊപ്പം ശ്രീനിവാസനും; 'കീടത്തിന്റെ' സ്‌നീക്ക് പീക്ക് വീഡിയോ പുറത്ത്

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത്ത് വാരിയർ, ലിജോ ജോസഫ്, രഞ്ജൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം

Update: 2022-05-17 15:21 GMT
Editor : afsal137 | By : Web Desk

രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കീടം'. ഇപ്പോൾ ചിത്രത്തിന്റെ പുതിയ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രജിഷ തന്നെ നായികയായ ഖോ ഖോയ്ക്കു ശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ശ്രീനിവാസനും വിജയ് ബാബുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധായകൻ തന്നെയാണ്. രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമഥൻ, മഹേഷ് എം നായർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertising
Advertising

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത്ത് വാരിയർ, ലിജോ ജോസഫ്, രഞ്ജൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം രാകേഷ് ധരൻ, സംഗീതം സിദ്ധാർഥ പ്രദീപ്, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്‌സ് വിഷ്ണു പി സി, സൗണ്ട് ഡിസൈൻ സന്ദീപ് കുരിശേരി, വരികൾ വിനായക് ശശികുമാർ, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ കണ്ട്രോളർ ജെ പി മണക്കാട്, കലാസംവിധാനം സതീഷ് നെല്ലായ, വസ്ത്രാലങ്കാരം മെർലിൻ, മേക്കപ്പ് രതീഷ് പുൽപള്ളി, സ്റ്റണ്ട്‌സ് ഡെയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി സുജിത് പണിക്കാം, ഡിസൈൻ മമ്മിജോ, പ്രോമോ സ്റ്റിൽസ് സെറീൻ ബാബു. വിനീത് വേണു, ജോം ജോയ്, ഷിൻറോ കെ എസ് എന്നിവർ സഹനിർമ്മാതാക്കളാവുന്ന ചിത്രത്തിൻറെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ളയാണ്. മെയ് 20ന് ചിത്രം തിയറ്ററുകളിൽ എത്തും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News