ബാഹുബലിയുടെ മൊത്തം കളക്ഷനെ ഒരാഴ്ച കൊണ്ട് മറികടന്ന് ആർആർആർ ?

ആദ്യം ദിവസം തന്നെ 250 കോടി നേടി ചിത്രം റെക്കോർഡ് സൃഷ്ടിച്ചിരുന്നു

Update: 2022-03-30 14:08 GMT
Editor : abs | By : Web Desk

ബാഹുബലി2 ന് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്ത് രാം ചരണും ജൂനിയർ എൻടിആർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ആർആർആർ'. ചിത്രത്തിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യം ദിവസം തന്നെ 250 കോടി നേടി ചിത്രം റെക്കോർഡ് സൃഷ്ടിച്ചതായി വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ ബാഹുബലിയുടെ ഹിന്ദി പതിപ്പിന്റെ മൊത്തം കളക്ഷനെ ആർആർആർ മറികടന്നതായാണ് റിപ്പോർട്ട്. ഒരാഴ്ച കൊണ്ടാണ് ചിത്രം നേട്ടം കൊയ്തത്. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹിന്ദി പതിപ്പ് 200 കോടി കടക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതിനോടകം ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ കയറി ചിത്രമെന്ന നേട്ടം 'ആർആർആർ' സ്വന്തമാക്കിയിരുന്നു. അഞ്ചു ദിവസം കൊണ്ട് 107.59 കോടി രൂപയാണ് ചിത്രം നേടിയത്. മൂന്നു ദിവസം കൊണ്ട് ലോകവ്യാപകമായി 500 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിയിട്ടുണ്ട്. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ വൻ വിജയമായിരുന്നു ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ബാഹുബലിയുണ്ട്.

Advertising
Advertising

ജൂനിയർ എൻടിആറിനും രാം ചരണിനുമൊപ്പം ബോളിവുഡ് സൂപ്പർതാരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിലെത്തിയിരുന്നു. മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥക്ക് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

1920കൾ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാർഥ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവർ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News