കോവിഡ് വിവരങ്ങള്‍ പങ്കുവെക്കാന്‍ ട്വിറ്റര്‍ പേജ് വിട്ടുനല്‍കി ആര്‍.ആര്‍.ആര്‍ ടീം

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രുധിരം, രണം, രൗദ്രം' എന്ന ആർ.ആർ.ആർ

Update: 2021-04-29 16:50 GMT
Editor : Suhail | By : Web Desk

കോവിഡ് വിവരങ്ങൾ പങ്കുവെക്കുന്നതിനായി ഔദ്യോ​ഗിക ട്വിറ്റർ പേജ് വിട്ടുനൽകി എസ്.എസ് രാജമൗലിയുടെ ആർ.ആർ.ആർ മൂവീസ്. സംവിധായകൻ രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കഠിനമായ ഈ നേരത്ത് ആധികാരിക വിവരങ്ങൾ പങ്കുവെക്കാൻ ചിത്രത്തിന്റെ അക്കൗണ്ട് മാറ്റിവെക്കുകയാണെന്നാണ് രാജമൗലി ട്വിറ്ററിൽ അറിയിച്ചത്. ദുരിത കാലത്തിനിടക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇത് സഹയകമായേക്കാമെന്നും രാജമൗലി കുറിച്ചു. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് രുധിരം, രണം, രൗദ്രം എന്ന ആർ.ആർ.ആർ.

Advertising
Advertising



തെലു​ഗു, ഹിന്ദി രം​ഗത്തെ പ്രധാനതാരങ്ങൾ വേഷമിടുന്ന ചിത്രം 450 കോടി ചെലവിലാണ് നിർമിക്കുന്നത്. രാംചരണും ജൂനിയർ എൻ.ടി.ആറും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഓക്ടോബർ 21ന് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News