ആറുമാസത്തെ ഇടവേളക്ക് ശേഷം വീണ്ടും; തിയറ്ററില്‍ സ്റ്റാറാകാന്‍ 'സ്റ്റാര്‍'

റിലീസിങ് സംബന്ധിച്ച ആശങ്കകള്‍ ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് സ്റ്റാര്‍‌ തിയറ്ററുകളിലെത്തുന്നത്.

Update: 2021-10-28 01:45 GMT

കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ നാളെ മലയാള ചിത്രം പ്രദര്‍ശനത്തിനെത്തും. ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ ആണ് തിയറ്ററിലെ ആദ്യ മലയാള റിലീസ്. 

ആറ് മാസത്തെ ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഒരു മലയാള ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നത്. റിലീസിങ് സംബന്ധിച്ച ആശങ്കകള്‍ ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് സ്റ്റാര്‍‌ തിയറ്ററുകളിലെത്തുന്നത്. ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനായ ചിത്രത്തില്‍ അതിഥി താരമായി പൃഥ്വിരാജും ഉണ്ട്. ഷീലു എബ്രഹാം പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

Advertising
Advertising

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മിക്കുന്ന സിനിമ ഫാമിലി ത്രില്ലറാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയറ്ററിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കുറുപ്പ് നവംബര്‍ 12 ന് തിയറ്ററില്‍ റിലീസ് ചെയ്യും. സിനിമ സംഘടനകള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ ഉടന്‍തന്നെ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസിങ്ങിനൊരുങ്ങുന്ന മറ്റ് മലയാളം സിനിമകള്‍ കൂടി ഉടന്‍ പ്രദര്‍ശനത്തിനെത്തിയേക്കും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News