സുകുമാരക്കുറുപ്പ് വീണ്ടും, ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഓണം റിലീസിന്

ഇത് ചിരിയുടെ ഡോൺസ്, സൂപ്പർതാര ചിത്രങ്ങൾക്കൊപ്പം ഓണത്തിന് ഈ കൊച്ചു കോമഡി ത്രില്ലറും

Update: 2024-08-16 10:26 GMT
Editor : geethu | Byline : Web Desk

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബർ 13-ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഒരു കോഫി ഷോപ്പ് കേന്ദ്രീകരിച്ചു പുരോഗമിക്കുന്ന ഈ കൊച്ചു ചിത്രത്തിൽ ഷാജി കൈലാസ് ആനി ദമ്പതികളുടെ മകൻ റുഷിൻ ആണ് നായകൻ. ടൈറ്റിൽ റോളിൽ അബു സലിം എത്തുന്നു. ജോണി ആന്റണി, ടിനി ടോം, ദിനേശ് പണിക്കർ, ശ്രീജിത്ത്‌ രവി, സിനോജ്, ഇനിയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ടീസറിനും പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർധൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബാലഗോപാൽ ഛായാഗ്രഹണം രജീഷ് രാമനും ചിത്രസംയോജനം സുജിത് സഹദേവും നിർവഹിച്ചിരിക്കുന്നു. സംഗീതം മെജോ ജോസഫ്, പശ്ചാത്തല സംഗീതം റോണി റാഫേൽ, ഗാനരചന ഹരിനാരായണൻ. ക്രിയേറ്റീവ് കോൺട്രിബ്യുഷൻ ഹരീഷ് വി.എസ്., മെഹറിൻ ഷബീർ, പി.ആർ.ഒ. ആരോ.


Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News