മഞ്ജു ഇനി തലൈവരോടപ്പം; രജനീകാന്ത് ചിത്രത്തിന്‍റെ സംവിധായകന്‍ ജ്ഞാനവേല്‍

സൂര്യ നായകനായി എത്തിയ ജെയ് ഭീം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ജ്ഞാനവേല്‍

Update: 2023-10-02 13:31 GMT
Editor : abs | By : Web Desk

മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിപ്പേരുള്ള നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന് പുറമെ മഞ്ജു തമിഴിലും തിളങ്ങിയിരുന്നു. അസുരനിലെ കഥാപാത്രമാണ് മഞ്ജുവിന് തമിഴില്‍ ശ്രദ്ധ നേടിക്കൊടുത്തത്. എച്ച്. വിനോദ് സംവിധാനം  ചെയ്ത് അജിത് നയകനായി എത്തിയ ചിത്രത്തില്‍ നായികയായി എത്തിയ മഞ്ജുവിന്‍റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ രജനീകന്തിന്‍റെ നായികയാവാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യർ. 'ജെയ് ഭീം' ന്‍റെ സംവിധായകന്‍ ജ്ഞാനവേലിന്‍റെ അടുത്ത ചിത്രത്തിലാണ് മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'തലൈവര്‍ 170' എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സാണ് രജനി ചിത്രം നിർമിക്കുന്നത്. പുതിയ ചിത്രത്തിലേക്ക് മഞ്ജു വാര്യരെ സ്വാ​ഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്  പങ്കുവച്ചിട്ടുണ്ട്. 

Advertising
Advertising
Full View

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആരൊക്കെയാണെന്നതിലുള്ള ഔദ്യോഗിക പ്രഖ്യാപനം ലൈക പ്രൊഡക്ഷന്‍സ് കഴിഞ്ഞ ദിവസമാണ് നടത്തിയത്. ജയിലറലൂടെ പ്രക്ഷകരെ ത്രസിപ്പിച്ച അനിരുദ്ധ് തന്നെയാണ് തലൈവർ 170 നും സംഗീതം ഒരുക്കുന്നത്. 

'Thalaivar 170': Makers announce the official technical teamആര്യയും ​ഗൗതം കാർത്തികും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മിസ്റ്റർ എക്സ് എന്ന തമിഴ് ചിത്രമാണ് മഞ്ജു അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. അനഘയാണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്. വിഷ്ണു വിശാൽ നായകനായ എഫ്.ഐ.ആർ എന്ന ചിത്രമൊരുക്കിയ മനു ആനന്ദാണ് മിസ്റ്റർ എക്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News