ചാവക്കാടിന്റെ മൊഞ്ച് ഒപ്പിയെടുത്തു, തരം​ഗമായി വീഡിയോ

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിലെ "ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്" എന്നു തുടങ്ങുന്ന പാട്ടിന് പിന്നാലെയാണ് സോഷ്യൽ മീഡിയ

Update: 2024-08-31 07:41 GMT
Editor : geethu | Byline : Web Desk

ചാവക്കാടിന്റെ മൊഞ്ച് മുഴുവനും വരികളിലും സ്ക്രീനിലും... ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിലെ "ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്" എന്നു തുടങ്ങുന്ന പാട്ടിന് പിന്നാലെയാണ് സോഷ്യൽ മീഡിയ.

ഷെബി ചൗഘട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിലെ "ചാവക്കാട് " പുറത്തിറങ്ങി അധികം വൈകാതെ തന്നെ വൈറലായി മാറിയിരിക്കുകയാണ്​. ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം നൽകിയത്. വിനീത് ശ്രീനിവാസനും അഫ്സലും കൂടിയാണ് പാടിയിരിക്കുന്നത്. കിടിലൻ ഫിറോസും അഷ്‌റഫ്‌ പിലാക്കലുമാണ് ​ഗാനരം​ഗത്ത് ഒത്തു ചേരുന്നത്. കടൽത്തീരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് കിരൺ ആണ്.

Advertising
Advertising


Full View


ചിത്രം ഓണം റിലീസായി സെപ്റ്റംബർ 13 ന് പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഒരു കോഫി ഷോപ്പ് കേന്ദ്രീകരിച്ചു പുരോഗമിക്കുന്ന ഈ കൊച്ചു ചിത്രത്തിൽ ഷാജി കൈലാസ് ആനി ദമ്പതികളുടെ മകൻ റുഷിൻ ആണ് നായകൻ. ടൈറ്റിൽ റോളിൽ അബു സലിം എത്തുന്നു. ജോണി ആന്റണി, ടിനി ടോം, ദിനേശ് പണിക്കർ, ശ്രീജിത്ത്‌ രവി, സിനോജ്, ഇനിയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമനും ചിത്രസംയോജനം സുജിത് സഹദേവും നിർവഹിച്ചിരിക്കുന്നു. സംഗീതം മെജോ ജോസഫ്, പശ്ചാത്തല സംഗീതം റോണി റാഫേൽ, ഗാനരചന ഹരിനാരായണൻ. ക്രിയേറ്റീവ് കോൺട്രിബ്യുഷൻ മെഹ്റിൻ ഷെബീർ, ഹരീഷ് വി.എസ്.പി. ആർ.ഒ. ഷെബിർ ഡിജിമാക്സ്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News