‘പടക്കളം’ ആരംഭിക്കുന്നു; ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്‌ എന്നിവർ പ്രധാന വേഷങ്ങളിൽ

ഫ്രൈഡേ ഫിലിം ഹൗസ് കെ.ആർ.ജി സ്റ്റുഡിയോയുമായി കൈകോർത്തൊരുക്കുന്ന ആദ്യ ചിത്രമാണ് പടക്കളം

Update: 2024-07-12 19:00 GMT

മലയാള സിനിമയിലെ മുൻനിര പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് കന്നഡ സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കെ.ആർ.ജി സ്റ്റുഡിയോയുമായി കൈകോർത്തൊരുക്കുന്ന ആദ്യ ചിത്രമാണ് പടക്കളം. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു. ഷറഫുദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്‌, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

‘പടക്കളം’ സംവിധാനം ചെയ്യുന്നത് നവാഗതനായ മനു സ്വരാജാണ്. ബെംഗളൂരു കേന്ദ്രമാക്കി നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കിയ ആളാണ് മനു സ്വരാജ്. കഴിഞ്ഞ എട്ടുവർഷമായി സഹസംവിധായകനായി പ്രവർത്തിച്ചു പോരുന്ന മനു; ജസ്റ്റിൻ മാത്യു, ബേസിൽ ബോസഫ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ ഇനിയും ചിത്രങ്ങൾ ഒരുമിച്ചു നിർമ്മിക്കാൻ കെ.ആർ.ജി സ്റ്റുഡിയോസും ഫ്രൈഡേ ഫിലിം ഹൗസും തമ്മിൽ ധാരണയായിട്ടുണ്ട്.

Advertising
Advertising

വിജയ് ബാബു, കാർത്തിക്, യോഗി ബി. രാജ്, വിജയ് സുബ്രമണ്യം എന്നിവർ ചേർന്നാണ് 'പടക്കളം ' നിർമ്മിക്കുന്നത്. പൂർണമായും എന്റെർറ്റൈനർ സിനിമയായ പടക്കളത്തിന്റെ മറ്റു വിവരങ്ങൾ വൈകാതെ പുറത്തുവരും. കർണാടകയിൽ 100–ലധികം ചിത്രങ്ങൾ വിതരണം ചെയ്യുകയും ഹിറ്റ് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത ബാനറാണ് കെ.ആർ.ജി സ്റ്റുഡിയോസ്. മലയാള സിനിമയിൽ ഇരുപതിലധികം സിനിമകൾ അവതരിപ്പിച്ച ഫ്രൈഡേ ഫിലിം ഹൗസ് നിരവധി വമ്പൻ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

ചിത്രത്തിന്റെ രചന -നിതിൻ സി. ബാബു, മനു സ്വരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - വിനയ് ബാബു, നവീൻ മാറോൾ; ഡി.ഒ.പി - അനു മൂത്തേടത്ത്, എഡിറ്റർ - നിതിൻ രാജ് ആരോൾ, രാജേഷ് മുരുഗേശൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈൻ - സുനിൽ കെ. ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ, വാർത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News