നടുറോഡിൽ ബെഞ്ചിട്ടുറങ്ങി ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും; അഡിയോസ് അമിഗോയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്

തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ നഹാസ് നാസറിന്റെ ആദ്യ ചിത്രമാണ് അഡിയോസ് അമിഗോ

Update: 2024-04-11 15:24 GMT
Editor : ശരത് പി | By : Web Desk
Advertising

ആഷിക് ഉസ്മാൻ നിർമ്മിച്ച്, ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഡിയോസ് അമിഗോയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. നവാഗതനായ നഹാസ് നാസറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും സൂരാജ് വെഞ്ഞാറന്മൂടും വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് കൊച്ചിയിലാണ് ആരംഭിച്ചത്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് അഡിയോസ് അമീഗോ.

കെട്ട്യോളാണ് എൻറെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറുമാണ് നിർവഹിക്കുന്നത്.

എഡിറ്റിംഗ് നിഷാദ് യൂസഫ്, ആർട്ട് ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫർ പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്‌സ് ഡിജിബ്രിക്‌സ്, പബ്ലിസിറ്റി ഡിസൈൻ ഓൾഡ്മങ്ക്‌സ്, വിതരണം സെൻട്രൽ പിക്ചർസ് റിലീസ്, മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെൻറ്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News