ആകെ നിഗൂഢത; മാർക്കോയ്ക്ക് ശേഷം അടുത്ത ചിത്രവുമായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്
ആരാണ് പ്രധാന കഥാപാത്രം എന്ന് വെളിപ്പെടുത്താതെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്
സൂപ്പർ ഹിറ്റായ മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു.
പ്രൊഡക്ഷൻ നമ്പർ 2 എന്നാണ് താത്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പോസ്റ്ററിൽ ഒരു കത്തിയുമായി പുറം തിരിഞ്ഞു നിൽക്കുന്ന താരത്തെയും കാണാം. ആരാണ് പ്രധാന കഥാപാത്രം എന്ന് വെളിപ്പെടുത്താതെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. വിന്റേജ് മോഡൽ തോക്കും പോസ്റ്ററിൽ കാണാം.
പോസ്റ്ററിൽ പടത്തിന്റെ ഴേണറിനെ കുറിച്ച് സൂചന നൽകുന്നുണ്ട്.
നവാഗതനായ പോൾ ജോർജ് ആണ് സംവിധാനം.
ചിത്രത്തിന്റേതായി മറ്റ് വിവരങ്ങളൊന്നും തന്നെ അണിയറപ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.