ജയിലർ കൊണ്ട് തീർന്നില്ലാ...,'വേട്ടയ്യന്‍' വരുന്നു; വീണ്ടും മാസായി രജനി

ജയ് ഭീം എന്ന ചിത്രത്തിനു ശഷം ഞ്ജാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ

Update: 2023-12-12 14:35 GMT
Editor : abs | By : Web Desk

ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനി സിനിമയുടെ പേര് പ്രഖ്യാപിച്ചു. 'വേട്ടയ്യൻ' എന്നാണ് ചിത്രത്തിന്റെ പേര്. ഒരു പ്രമൊ ടീസറിലൂടെയാണ് പേര് വെളിപ്പെടുത്തയത്. രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. അനിരുദ്ധിന്റെ ഇടിവെട്ട് ബിജിഎമ്മിന്റെ അകമ്പടിയിൽ സ്റ്റൈലിഷായി നടന്ന് വരുന്ന രജനിയെ പ്രമൊ ടീസറിൽ കാണാം. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം.

Full View

ചിത്രത്തിൽ രജനിക്കൊപ്പം വിവിധ ഭാഷകളിലെ പ്രമുഖരും ബിഗ് ബജറ്റ് ചിത്രത്തിൽ എത്തുന്നുണ്ട്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാരിയർ, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

Advertising
Advertising

ജയ് ഭീം എന്ന ചിത്രത്തിനു ശഷം ഞ്ജാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. ടി ജെ ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യൻറെ തിരക്കഥയും. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം - എസ്.ആർ. കതിർ, ആക്ഷൻ ഡയറക്ടർ: അൻപറിവ്, എഡിറ്റർ: ഫിലോമിൻ രാജ്, കലാസംവിധാനം: ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്: ബാനു ബി - പട്ടണം റഷീദ്, വസ്ത്രാലങ്കാരം: അനു വർദ്ധൻ - വീര കപൂർ - ദിനേശ് മനോഹരൻ - ലിജി പ്രേമൻ - സെൽവം, സ്റ്റിൽസ്: മുരുകൻ, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, പബ്ലിസിറ്റി ഫോട്ടോഗ്രാഫി: ആനന്ദ കൃഷ്ണൻ, VFX സൂപ്പർവിഷൻ: ലവൻ - കുശൻ ടൈറ്റിൽ ആനിമേഷൻ: ദി ഐഡന്റ് ലാബ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം രജനിയുടെ 73-ാം പിറന്നാളാണ് ഇന്ന്. താരം കുടുംബത്തോടപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഭാര്യ ലത മക്കളായ ഐശ്വര്യ, സൗന്ദര്യ എന്നിവരും മറ്റു കുടുംബാംഗങ്ങളോടപ്പം ചേർന്നാണ് താരത്തിന്റെ പിറന്നാളാഘോഷം. അതിനിടെ തങ്ങളുടെ തലൈവർക്ക് ജന്മദിനാശംസകൾ നേരാൻ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.പ്രിയസുഹൃത്തിന് പിറന്നാൾ ആശംസയുമായി കമൽ ഹാസൻ എത്തിയിരുന്നു. എക്സിലൂടെയാണ് ആശംസ നേർന്നത്. 'എന്റെ പ്രിയ സുഹൃത്ത് സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. എന്നും വിജയം കൊയ്തുകൊണ്ട് സന്തോഷകരമായ ജീവിതം നയിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു' എന്നാണ് കമൽ കുറിച്ചത്.രജനിക്ക് പിറന്നാൾ ആശംസയുമായി മകൾ ഐശ്വര്യയുടെ മുൻ ഭർത്താവും നടനുമായ ധനുഷും എത്തിയിട്ടുണ്ട്. 'ജന്മദിനാശംസകൾ തലൈവ' എന്നാണ് ധനുഷ് എക്സിൽ രജനികാന്തിനെ ടാഗ് ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നത്. ജൂനിയർ എൻ.ടി. ആർ, ഖുശ്ബു, അശോക് സെൽവൻ തുടങ്ങിയവരും തലൈവർക്ക് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News