വരുന്നു മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രം; വിജയ് ദേവരകൊണ്ടയുടെ 'ജെജിഎം'

ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി.

Update: 2022-03-29 15:59 GMT
Editor : abs | By : Web Desk
Advertising

രാജ്യത്ത് ഏറ്റവും സാമ്പത്തിക വിജയം നേടുന്ന ചിത്രങ്ങൾ തുടർച്ചയായി തെലുങ്കിൽ നിന്നാണ് വരുന്നത്. ബാഹുബലിയും അല്ലു ആർജുന്റെ പുഷ്പയും കഴിഞ്ഞ വാരം എത്തിയ രാജമൗലി ചിത്രം ആർആർആറുമൊക്കെ നേടിയത് വൻ വിജയമായിരുന്നു. ഇപ്പോഴിതാ തെലുങ്കിൽ നിന്ന് മറ്റൊരു പാൻ ഇന്ത്യൻ ചിത്രം കൂടി എത്തുന്നു. വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജെജിഎം എന്നാണ് പേരിട്ടിരിക്കുന്നത്.

ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി. മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ പുതിയ ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. പുരി ജഗന്നാഥ് തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ചിത്രം പുരി കണക്ട്, ശ്രീകര സ്റ്റുഡിയോ എന്നീ ബാനറുകളിൽ ചാർമി കൗർ, വംശി പൈഡിപ്പള്ളി, സിങ്ക റാവു, പുരി ജഗന്നാഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ചിത്രം തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തും. എന്നെ ഏറെ ആവേശഭരിതനാക്കുന്ന പ്രോജക്റ്റ് ആണിത്. സവിശേഷതയുള്ള, എല്ലാ ഇന്ത്യക്കാരെയും സ്പർശിക്കുന്ന കഥയാണ് ചിത്രത്തിൻറേത്. പുരിയുടെ ഈ സ്വപ്നപദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ചാർമിക്കും അവളുടെ ടീമിനുമൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. ഞാൻ മുൻപ് ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ഇത്, വിജയ് ദേവരകൊണ്ട ചിത്രത്തെക്കുറിച്ചുള്ള തൻറെ പ്രതീക്ഷ പങ്കുവച്ചു.

'ഞങ്ങളുടെ അടുത്ത പ്രോജക്റ്റ് 'ജെജിഎം' പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വിജയ്‌ക്കൊപ്പം വീണ്ടും സഹകരിക്കുന്നതില്‍ വലിയ സന്തോഷം തോന്നുന്നു, ആത്യന്തിക ആക്ഷന്‍ എന്റര്‍ടെയ്‌നറായ 'ജെജിഎം' ഒരു പുത്തന്‍ ആഖ്യാനമാണ്' എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംവിധായകന്‍ പുരി ജഗന്നാഥ് പറഞ്ഞത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News