കമൽഹാസൻറെ 'വിക്രം' തിയേറ്ററുകളിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിൻറെ മേക്കിങ് വീഡിയോയും കമൽഹാസൻ പങ്കുവെച്ചു

Update: 2022-03-14 04:21 GMT

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'വിക്രം' എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിക്രത്തിന്‍റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ചിത്രത്തിന്‍റെ മേക്കിങ് വീഡിയോയും കമല്‍ഹാസന്‍ പങ്കുവെച്ചിട്ടുണ്ട്. 

Advertising
Advertising

Full View

മാനഗരം, കൈതി, മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ് വിക്രം. കമലിനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തില്‍ എത്തുന്നുവെന്നതാണ് ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. രത്‍നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം. 

നരേന്‍, അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തും. അനിരുദ്ധാണ് വിക്രമിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ഒരു പൊളിറ്റിക്കല്‍- ആക്ഷന്‍ സിനിമയുടെ സ്വഭാവത്തില്‍ നിര്‍മിച്ചിരിക്കുന്ന സിനിമയിലെ സംഘട്ടന രംഗങ്ങള്‍ അന്‍പ് അറിവാണ് ഒരുക്കിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News