'അടുത്ത സിനിമ ഒരു കൊട്ട പെങ്ങന്മാരുടേത്'; 'എല്‍ ക്ലാസിക്കോ' പ്രഖ്യാപനവുമായി മുഹ്സിന്‍ പരാരി

സംവിധായകനായ സകരിയക്ക് കൂടെയാകും അടുത്ത സിനിമയെന്ന് മുഹ്സിന്‍

Update: 2022-09-10 16:11 GMT
Editor : ijas

തിയറ്ററുകളില്‍ ആവേശം നിറച്ച തല്ലുമാല എന്ന ഹിറ്റ് സിനിമക്ക് ശേഷം പുതിയ സിനിമാ പ്രഖ്യാപനവുമായി സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരി. 'എല്‍ ക്ലാസിക്കോ' എന്നാണ് സിനിമക്ക് താല്‍ക്കാലികമായി നല്‍കിയ പേരെന്നും മുഹ്സിന്‍ അറിയിച്ചു. സംവിധായകനായ സകരിയക്ക് കൂടെയാകും അടുത്ത സിനിമയെന്നും ഒരു കൊട്ട പെങ്ങന്‍മാരുടെ കഥയാകും അടുത്ത ചിത്രമെന്നും മുഹ്സിന്‍ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറഞ്ഞു.

Full View

മുഹ്‍സിന്‍ പരാരിയുടെയും അഷ്റഫ് ഹംസയുടെയും തിരക്കഥയില്‍ ഖാലിദ് റഹ്‍മാന്‍ ഒരുക്കിയ തല്ലുമാല ആഗോള വ്യാപകമായി 71.36 കോടി ബിസിനസ് കരസ്ഥമാക്കിയിരുന്നു. ടോവിനോ തോമസും കല്യാണി പ്രിദയര്‍ശനും നായികാനായകന്‍മാരായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ചെമ്പന്‍ വിനോദ് ജോസ്, ലുഖ്മാന്‍ അവറാന്‍, അദ്രി ജോയ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.

ഇര്‍ഷാദ് പരാരി സംവിധാനം ചെയ്ത് ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് മുഹ്‍സിന്‍ ഭാഗമാകുന്ന ഏറ്റവും പുതിയ പ്രൊജക്ട്. 'അയല്‍വാശി' എന്ന് പേരിട്ട ചിത്രത്തിന്‍റെ സഹ നിര്‍മാതാവായാണ് മുഹ്‍സിന്‍ എത്തുന്നത്. ആഷിഖ് ഉസ്‍മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News