'എന്ത് 'തോട്ടി'ലായിരിക്കാം ഞാനീ തോട്ടിലായി പോയത്'; സലീം കുമാര്‍, ലുഖ്മാന്‍ കൂട്ടുക്കെട്ടില്‍ 03:00 AM

മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ശേഖര്‍ മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്

Update: 2022-05-29 12:47 GMT
Editor : ijas

കോഴിപ്പങ്കിന്‌‌ ശേഷം റൈറ്റിംഗ്‌ കമ്പനിയുടെ ബാനറിൽ മുഹ്സിൻ പരാരി നിർമിച്ച പുതിയ സംഗീത വീഡിയോ 03:00 AM പുറത്തിറങ്ങി. ശേഖർ മേനോൻ സംഗീതം ചിട്ടപ്പെടുത്തി സലീം കുമാർ പാടിയ മ്യൂസിക്‌ ആൽബത്തിന്‍റെ വരികൾ മുഹ്സിൻ പരാരിയുടേതാണ്‌. ലുക്ക്മാൻ അവറാനാണ്‌ ആൽബത്തിൽ അഭിനയിച്ചിട്ടുള്ളത്‌. ഫഹദ്‌ ഫത്‍ലി ഛായാഗ്രഹണവും നിസാം കാദിരി എഡിറ്റിങ്ങും ചെയ്ത മ്യൂസിക്‌ വീഡിയോ റൈറ്റിംഗ്‌ കമ്പനിയുടെ യൂറ്റ്യൂബ് ചാനലിലും മ്യൂസിക്‌ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്‌.

Full View

ചില സാങ്കേതിക തകരാറുകൾ കാരണം 03:00 AM സംഗീത വീഡിയോ രണ്ടു ദിവസം മുൻപേ ഇറക്കുന്നു എന്ന പോസ്റ്റര്‍ പ്രമോഷനോടെയാണ് സംഗീത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നേരത്തെ ജൂൺ ഒന്നിനായിരുന്നു റിലീസ്‌ തീരുമാനിച്ചിരുന്നത്‌. കെ സച്ചിദാനന്ദന്‍റെ 'കോഴിപ്പങ്ക്' എന്ന കവിതയുടെ ദൃശ്യാവിഷ്കാരമായിരുന്നു റൈറ്റിംഗ് കമ്പനിയുടെ ആദ്യത്തെ പ്രൊജക്റ്റ്.

Advertising
Advertising

വോക്കല്‍ മിക്സിംഗ് & സ്റ്റെം മാസ്റ്ററിങ്-ശ്രീശങ്കര്‍, അസോസിയേറ്റ് ഡയറക്ടര്‍, വി.എഫ്.എക്സ്, അനിമേഷന്‍ സുപ്പര്‍വൈസര്‍-അനമൈ പ്രകാശ്, ഇല്ലുസ്ട്രേഷന്‍ & ആനിമേഷന്‍- മര്‍വ സലാഹ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വസീം ഹൈദര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍-ഹരിത ഹരിദാസ്, അസിസ്റ്റന്‍റ് എഡിറ്റര്‍- ബാസിം എ റഹ്മാന്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്‍റ്-മുഹമ്മദ് ഷഫീഖ്, പി.ആര്‍.ഒ- ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ പാര്‍ട്ട്ണര്‍-പിക്സല്‍ ബേര്‍ഡ്, സ്റ്റുഡിയോ-കിര്‍കോണ്‍, റെക്കോര്‍ഡിങ് സ്റ്റുഡിയോ-മൈ സ്റ്റുഡിയോ(എറണാകുളം)

Muhsin Parari, Salim Kumar, Lukman Avaran music video 03:00 AM is out

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News