മുത്തയ്യ മുരളീധരനായി മധുര്‍ മിട്ടല്‍: ഫസ്റ്റ് ലുക്ക് പുറത്ത്

'800' എന്നു പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുത്തയ്യ മുരളീധരന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്തു

Update: 2023-04-17 08:03 GMT

ലോക ക്രിക്കറ്റിൽ തന്നെ വിക്കറ്റ് നേട്ടങ്ങൾ കൊണ്ട് റെക്കോർഡുകൾ വാരിക്കൂട്ടിയ താരമാണ് മുത്തയ്യ മുരളീധരൻ. അദ്ദേഹത്തിന്‍റെ ജീവിതം സിനിമയാവുകയാണ്. '800' എന്നു പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുത്തയ്യ മുരളീധരന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്തു.

മൂവി ട്രെയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. എം.എസ് ശ്രീപതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തില്‍, സ്ലംഡോഗ് മില്യണർ താരം മധുർ മിട്ടൽ മുത്തയ്യ മുരളീധരനായി എത്തുന്നു. മധി മലർ എന്ന കഥാപാത്രമായി മഹിമ നമ്പ്യാർ എത്തുന്നു. വെങ്കട്ട് പ്രഭുവിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ശ്രീപതി 2010ൽ കനിമൊഴി എന്ന ചിത്രം സംവിധാനം ചെയ്താണ് തുടങ്ങിയത്.

ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി ഷൂട്ടിങ് അവസാനിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസിനായി തയ്യാറെടുക്കുന്നത്. നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സഹ നിർമാതാവ് - വിവേക് രംഗാചരി, ഛായാഗ്രഹണം - ആർ.ഡി രാജശേഖർ, സംഗീതം- ജിബ്രാൻ, എഡിറ്റർ- പ്രവീണ്‍ കെ എൽ, പ്രൊഡക്ഷൻ ഡിസൈനർ - വിദേശ്, പിആർഒ- ശബരി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News