തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഓർമ്മകളിലൊന്ന്, കൗമാരപ്രായത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതാണെന്ന് നടൻ അർഷാദ് വാർസി. മാതാപിതാക്കളുടെ മരണം സംഭവിച്ചപ്പോൾ തനിക്ക് വെറും 14 വയസ്സായിരുന്നുവെന്ന് അർഷാദ് വാർസി പറഞ്ഞു.
അമ്മയ്ക്ക് വൃക്ക തകരാറിലായതിനാൽ ഡയാലിസിസിന് വിധേയമാകുന്നതിനായി ബുദ്ധിമുട്ടുകയായിരുന്നു. വെള്ളം കുടിക്കാൻ അനുവദിക്കരുതെന്ന് ഡോക്ടർമാർ കുടുംബത്തിന് മുന്നറിയിപ്പ് നൽകി, പക്ഷേ വെള്ളത്തിനായി അവരുടെ ആവർത്തിച്ചുള്ള അപേക്ഷകൾ തന്റെ ഹൃദയം തകർത്തു.
അവർ വെള്ളം ചോദിച്ചുകൊണ്ടിരിക്കുകയും, താൻ വേണ്ട എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. മരിക്കുന്നതിന് തൊട്ടുമുമ്പ് വെള്ളത്തിനായി അവർ എന്നെ വീണ്ടും വിളിച്ചു. പക്ഷെ ആ രാത്രിയിൽ അമ്മ മരിച്ചു. അത് തന്നെ തന്നെ കൊല്ലുകയായിരുന്നുവെന്ന് രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിൽ അർഷാദ് വൈകാരികമായി പങ്കുവെച്ചു.
താൻ അവർക്ക് വെള്ളം കൊടുത്തിരുന്നെങ്കിൽ, അതിനുശേഷം അവർ മരിച്ചിരുന്നെങ്കിൽ, ആ കുറ്റബോധം എന്നെന്നേക്കുമായി എന്നെ വേട്ടയാടുമായിരുന്നുവെന്നും നടൻ പറയുന്നു. ഇപ്പോൾ, ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ, താൻ അവർക്ക് വെള്ളം കൊടുക്കേണ്ടതായിരുന്നു എന്ന് തനിക്ക് തോന്നുന്നു. നമ്മൾ പലപ്പോഴും തീരുമാനങ്ങൾ എടുക്കുന്നത് നമ്മുടെ കുറ്റബോധത്തെ അടിസ്ഥാനമാക്കിയാണ് യഥാർത്ഥത്തിൽ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയല്ല. അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ ജീവിതം ആകെ മാറി. വലിയ വീട്ടിൽ നിന്നും ചെറിയ വീടുകളിലേക്ക് താമസം മാറേണ്ടിവന്നു. അവസാനകാലത്ത് അച്ഛൻ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു
തന്റെ മാതാപിതാക്കൾ മരിച്ചപ്പോൾ, താൻ കരഞ്ഞിരിക്കാതെ വീട് നോക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ ആഴ്ചകൾക്കുശേഷം, എല്ലാം തന്നെ ഒന്നിച്ചു ബാധിച്ചതായും അദ്ദേഹം ഓർമ്മിച്ചു.
ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ അർഷാദ് വാർസിക്ക് ലഭിച്ചിട്ടുണ്ട്. 1996 ൽ തേരേ മേരേ സപ്‌നേ എന്ന ചിത്രത്തിലൂടെയാണ് വാർസി അഭിനയരംഗത്തേക്ക് പ്രവേശിച്ചത് .