കലാഭവന്‍ മണിയുടെ പേരില്‍ കാശുണ്ടാക്കുന്നവരുടെ ചതിക്കുഴികളില്‍ പെടരുത്; മുന്നറിയിപ്പുമായി നാദിര്‍ഷ

മണിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികൾ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകൾക്കറിയാം

Update: 2023-01-02 07:01 GMT

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗം മലയാളികള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. പാട്ടുകളിലൂടെയും അഭിനയിച്ച സിനിമകളിലൂടെയും നന്‍മപ്രവൃത്തികളിലൂടെയും അദ്ദേഹം നിറഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മണിയുടെ ജന്‍മദിനം. കലാഭവൻ മണിയുടെ പേരിൽ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകൾ അവാർഡ് നിശയുമായി സംഘടിപ്പിക്കുന്നുണ്ട്. ഇതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിര്‍ഷ. ആരും തന്നെ മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

നാദിര്‍ഷയുടെ കുറിപ്പ്

ജനുവരി ഒന്ന്. കലാഭവൻ മണിയുടെ ജന്മദിനം . കലാഭവൻ മണിയുടെ പേരിൽ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകൾ അവാർഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികൾ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകൾക്കറിയാം .അതിനാൽ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക് , ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളിൽ പങ്കെടുക്കാൻ ശ്രമിക്കുക ആരും തന്നെ മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത് എന്ന് അഭ്യർത്ഥിക്കുന്നു 🙏

ഈ പേരും പറഞ്ഞ് പിരിക്കുന്നവൻമാർ ആരൊക്കെയെന്ന് കമൻറ് Box ചെക്ക് ചെയ്താൽ മനസ്സിലാകും Plz wait😜👍

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News