കൊച്ചി വാട്ടർ മെട്രോയിൽ ആദ്യ യാത്രയ്ക്കായി ഒത്തുചേർന്ന് 'നല്ല നിലാവുള്ള രാത്രി' ടീം

ചിത്രത്തിലെ 'താനാരോ തന്നാരോ എന്ന ഗാനത്തിനു ചുവടുവെച്ചാണ് തങ്ങളുടെ ആദ്യ മെട്രോ യാത്ര താരങ്ങൾ ആഘോഷമാക്കിയത്.

Update: 2023-05-03 10:36 GMT

കൊച്ചി: പുതുതായി സർവീസ് ആരംഭിച്ച കൊച്ചി വാട്ടർ മെട്രോയിൽ ആദ്യ യാത്രയ്ക്കായി ഒത്തുചേർന്ന് നല്ല നിലാവുള്ള രാത്രി ടീം. നവാഗതനായ മർഫി ദേവസി സംവിധായകനായ ചിത്രത്തിലെ താരങ്ങളായ ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് വാട്ടർ മെട്രോയിൽ തങ്ങളുടെ മെട്രോ യാത്രക്കായി ഒത്തുചേർന്നത്.

ഒപ്പം സംവിധായകൻ മർഫിയും നിർമാതാക്കളായ സാന്ദ്ര തോമസും ഭർത്താവ് വിൽ‌സൺ തോമസും മറ്റു അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു. ചിത്രത്തിലെ 'താനാരോ തന്നാരോ എന്ന ഗാനത്തിനു ചുവടുവെച്ചാണ് തങ്ങളുടെ ആദ്യ മെട്രോ യാത്ര താരങ്ങൾ ആഘോഷമാക്കിയത്.

സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. എഡിറ്റർ: ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡേവിഡ്സൺ സി.ജെ, ക്രിയേറ്റിവ് ഹെഡ്: ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ: കൈലാസ് മേനോൻ, സ്റ്റണ്ട്: രാജശേഖരൻ, ആർട്ട്: ത്യാഗു തവനൂർ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അമൽ, ചീഫ് അസ്സോസിയേറ്റ്: ദിനിൽ ബാബു ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ. മെയ് രണ്ടാം പകുതിയിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News