നഴ്സുമാരെക്കുറിച്ച് അശ്ലീല പരാമര്‍ശം; നടന്‍ നന്ദമുരി ബാലകൃഷ്ണ മാപ്പ് പറഞ്ഞു

ഒരു ടോക്ക് ഷോയില്‍ നഴ്സുമാരെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയായ

Update: 2023-02-07 05:15 GMT
Editor : Jaisy Thomas | By : Web Desk

നന്ദമുരി ബാലകൃഷ്ണ

Advertising

ഹൈദരാബാദ്: കാര്യം തെലുങ്കിലെ താരമൂല്യമുള്ള നടനാണെങ്കിലും വിവാദങ്ങളൊഴിഞ്ഞിട്ടൊരു സമയമില്ല നന്ദമുരി ബാലകൃഷ്ണക്ക്. വീര സിംഹ റെഡ്ഡിയുടെ ത്രസിപ്പിക്കുന്ന വിജയത്തിനിടയില്‍ വീണ്ടും വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ് താരം. ഒരു ടോക്ക് ഷോയില്‍ നഴ്സുമാരെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയായത്. ഒടുവില്‍ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.


അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ സീസൺ 2 എന്ന ടോക്ക് ഷോയിൽ പവന്‍ കല്യാണിനോട് സംസാരിക്കവെയാണ് വിവാദ പരാമര്‍ശം. തനിക്കൊരു അപകടമുണ്ടായതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. തന്നെ പരിചരിക്കാനെത്തിയ നഴ്സ വളരെ 'ഹോട്ട്' ആണെന്നാണ് (That nurse was so hot) ബാലകൃഷ്ണ പറഞ്ഞത്. പരിപാടി ആഹായിൽ ഷോ സംപ്രേക്ഷണം ചെയ്തപ്പോൾ ബാലയ്യയുടെ പരാമര്‍ശം വിവാദമാവുകയും ഒരു കൂട്ടം നഴ്സുമാര്‍ ഇതിനെതിരെ രംഗത്തെത്തുകയുമായിരുന്നു. ലൈംഗിക പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മാപ്പ് പറയുകയായിരുന്നു.

Full View

ബാലയ്യയുടെ കുറിപ്പ്

എല്ലാവര്‍ക്കും നമസ്കാരം, നഴ്‌സുമാരെ അപമാനിച്ചുവെന്ന തരത്തിൽ ചിലർ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നു.എന്‍റെ വാക്കുകൾ മനഃപൂർവം വളച്ചൊടിച്ചതാണ് രോഗികളെ സേവിക്കുന്ന എന്‍റെ സഹോദരിമാരോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്.ബസവതാരകം കാൻസർ ആശുപത്രിയിലെ നഴ്സുമാരുടെ സേവനം ഞാൻ കണ്ടിട്ടുണ്ട്. രാത്രിയിൽ രോഗികളെ സഹായിക്കുകയും അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്ന എന്‍റ സഹോദരിമാരോട് എനിക്ക് ബഹുമാനമാണ്. അവരോട് എത്ര തവണ നന്ദി പറഞ്ഞാലും മതിയാകില്ല.ലോകമെമ്പാടുമുള്ള നിരവധി നഴ്‌സുമാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി, രാപ്പകല്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നു. അത്തരം നഴ്‌സുമാരെ നമ്മൾ അഭിനന്ദിക്കേണ്ടതുണ്ട്.എന്‍റെ വാക്കുകൾ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ, മാപ്പ്..



അടുത്തിടെ ബാലയ്യ നടന്‍ നാഗാർജുനയുടെ അച്ഛനെക്കുറിച്ച് പരാമര്‍ശവും വിവാദത്തിലായിരുന്നു. വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിൽ മുതിർന്ന അഭിനേതാക്കളായ അക്കിനേനി നാഗേശ്വര റാവു (എഎൻആർ), എസ് വി രംഗ റാവു എന്നിവരെക്കുറിച്ച് ആദരവില്ലാതെ സംസാരിക്കുകയും ചെയ്തിരുന്നു. "എന്‍റെ പിതാവ് സീനിയർ എൻടിആറിന് ചില സമകാലികരായ രംഗ റാവു അക്കിനേനി, തൊക്കിനേനി, മറ്റ് ചിലർ (എസ് വി രംഗ റാവു, അക്കിനേനി നാഗേശ്വര റാവു എന്നിവരെ പരാമർശിച്ച്) ഉണ്ടായിരുന്നു." എന്നാണ് ബാലകൃഷ്ണ പറഞ്ഞത്.എഎൻആറിന്റെ കൊച്ചുമക്കളായ നടന്മാരായ നാഗ ചൈതന്യയും അഖിൽ അക്കിനേനിയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News