''കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരം''; ശങ്കറിനൊപ്പം നന്ദു പൊതുവാള്‍, വൈറലായി ചിത്രം

കമൽ ഹാസൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഇന്ത്യൻ 2' വിൽ നടൻ നെടുമുടി വേണുവിന് പകരക്കാരനായി മലയാളിയായ നന്ദു പൊതുവാളെത്തുമെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തു വന്നിരുന്നു

Update: 2022-08-31 15:46 GMT

ഉലകനായകൻ കമൽ ഹാസൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഇന്ത്യൻ 2' വിൽ നടൻ നെടുമുടി വേണുവിന് പകരക്കാരനായി  മലയാളിയായ നന്ദു പൊതുവാളെത്തുമെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തു വന്നിരുന്നു. ട്രേഡ് അനലിസ്റ്റ് ശ്രീധരൻ പിള്ളയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. നെടുമുടി വേണുവുമായി നന്ദു പൊതുവാളിനുള്ള രൂപ സാദൃശ്യമാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ സംവിധായകന്‍ ശങ്കറിനൊപ്പമുള്ള നന്ദു പൊതുവാളിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിർമാതാവ് ബാദുഷ ഉൾപ്പടെ നിരവധി പേരാണ് ചിത്രം പങ്കുവച്ച് നന്ദു പൊതുവാളിന് ആശംസകള്‍ നേരുന്നത്. 

Advertising
Advertising

"മലയാള സിനിമയിൽ നാം എപ്പോഴും കാണാറുള്ള മുഖം, നന്ദു പൊതുവാൾ, നന്ദുവേട്ടൻ ഇതാ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ശങ്കറിൻ്റെ ഏറ്റവും മികച്ച സിനിമയായ ഇന്ത്യൻ്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നു. മിമിക്രി ലോകത്തു നിന്നെത്തി അഭിനയം തുടങ്ങി പ്രൊഡക്ഷൻ കൺട്രോളറായി എത്രയോ കാലമായി മലയാള സിനിമയുടെ ഭാഗമാണ് നന്ദുവേട്ടൻ. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ നിലയിലെത്തിയത്.

ഇപ്പോഴിതാ ഇന്ത്യൻ 2 ൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ നന്ദുവേട്ടനെത്തുമ്പോൾ അത് അദ്ദേഹത്തിൻ്റെ കഷ്ടപ്പാടുകൾക്കും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാവുകയാണ്. നന്ദുവേട്ടൻ കൂടുതൽ ഉയരങ്ങളിലെത്തട്ടെ.. കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ.. എല്ലാ ആശംസകളും" - ബാദുഷ കുറിച്ചു. 

Full View

തമിഴ് സിനിമാ ചിരിത്രത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായ 'ഇന്ത്യൻ' 1996ലാണ് പുറത്തിറങ്ങിയത്. എസ്.ശങ്കറാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിൽ കൃഷ്ണ സ്വാമി എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു അവതരിപ്പിച്ചത്. 'ഇന്ത്യൻ 2' വിലും ഇതേ കഥാപാത്രത്തെ നെടുമുടി വേണു തന്നെ അവതരിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയും പിന്നീട് സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചു വരികയുമായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നെടുമുടി വേണുവിന്‍റെ അപ്രതീക്ഷിത വിയോഗമുണ്ടായത്. ഇതിനെ തുടർന്നാണ് നന്ദു പൊതുവാളിന് നെടുമുടി വേണുവിന് പകരക്കാരനായി സിനിമയിലേക്ക് ക്ഷണമെത്തിയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News