വിവാഹദിനത്തിൽ 20,000 അനാഥക്കുട്ടികൾക്ക് സദ്യയൊരുക്കി നയൻതാര

മഹാബലിപുരത്തെ ഷെറാട്ടൺ റിസോർട്ടിൽ വച്ചാണ് വിവാഹച്ചടങ്ങ്

Update: 2022-06-09 08:17 GMT
Editor : abs | By : abs

കൊച്ചി: വിവാഹദിവസത്തിൽ തമിഴ്നാട്ടിലെ അനാഥ മന്ദിരങ്ങളിലെ 20,000 കുട്ടികൾക്ക് സദ്യയൊരുക്കി നടി നയൻതാരയും വിഘ്നേഷും. മഹാബലിപുരത്തെ ഷെറാട്ടൺ റിസോർട്ടിൽ വച്ചാണ് താരങ്ങളുടെ വിവാഹം. ചടങ്ങിലേക്ക് വളരെ കുറച്ച് ആളുകൾക്കേ ക്ഷണമുള്ളൂ. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഷാറൂഖ് ഖാൻ, രജനീകാന്ത്, ചിരഞ്ജീവി, കമൽ ഹാസൻ, സൂര്യ, വിജയ്, അജിത്, കാർത്തി, വിജയ് സേതുപതി, ദിലീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

രജനീകാന്താണ് വിഘ്‌നേഷ് ശിവന് മംഗല്യസൂത്ര നൽകിയത്. വിവാഹസദ്യയിലെ മെനു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Advertising
Advertising



ഏഴു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. ചടങ്ങുകൾ രണ്ടു മണിക്കൂർ നീണ്ടു. ജൂൺ എട്ടിന് രാത്രിയായിരുന്നു മെഹന്ദി ചടങ്ങുകൾ. വിവാഹച്ചടങ്ങുകളുടെ സംപ്രേഷണാവകാശം നെറ്റ്ഫ്‌ളിക്‌സിനാണ്. കനത്ത സുരക്ഷയാണ് വിവാഹവേദിയിൽ ഒരുക്കിയിട്ടുള്ളത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News