ഉയിരും ഉലകവുമല്ല; നയന്‍താര - വിഘ്നേഷ് ദമ്പതികളുടെ ഇരട്ടക്കുട്ടികളുടെ യഥാര്‍ഥ പേര് പുറത്ത്

"പേരിലെ എന്‍ ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയെ കുറിക്കുന്നു"

Update: 2023-04-03 08:02 GMT

ഇരട്ടക്കുട്ടികളുടെ ഔദ്യോഗിക പേര് വെളിപ്പെടുത്തി നയന്‍താരയും വിഘ്നേഷ് ശിവനും. ഉയിര്‍, ഉലകം എന്നാണ് കുഞ്ഞുങ്ങളെ ദമ്പതികള്‍ ആദ്യം ലോകത്തിന് പരിചയപ്പെടുത്തിയത്. എന്നാല്‍ ഉയിരിന്‍റെ ശരിക്കുള്ള പേര് രുദ്രനീല്‍ എന്‍ ശിവന്‍ എന്നാണ്. ഉലകിന്‍റേതാവട്ടെ ദൈവിക് എന്‍ ശിവന്‍ എന്നും.

"പേരിലെ 'എന്‍' ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയെ കുറിക്കുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പേരുകൾ പരിചയപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്, അഭിമാനമുണ്ട്"- വിഘ്നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരട്ടക്കുട്ടികള്‍ ജനിച്ച സന്തോഷം നയന്‍താരയും വിഘ്നേഷ് ശിവനും പങ്കുവെച്ചത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ പിറന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ നിയമപരമായി സറോഗസി സാധ്യമല്ലെന്ന് പരാതി ഉയര്‍ന്നു. എന്നാൽ നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും സറോഗസി നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ദമ്പതികള്‍‌ വ്യക്തമാക്കുകയുണ്ടായി.

Advertising
Advertising

കുഞ്ഞുങ്ങളുടെ ജനനത്തിന് ശേഷം ഇടവേളയെടുത്ത നയന്‍താരയുടെ അടുത്ത ചിത്രം ജവാനാണ്. ആറ്റ്‍ലി സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ഷാരൂഖ് ഖാനാണ്. വിജയ് സേതുപതിയാണ് സിനിമയില്‍ വില്ലന്‍. ഷൂട്ടിങ്ങിനെത്തിയപ്പോള്‍ നയന്‍താരയ്ക്കൊപ്പം ഇരട്ടക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. മുംബൈ വിമാനത്താവളത്തില്‍ കുഞ്ഞുങ്ങളുമായെത്തിയ നയന്‍താരയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ഞുങ്ങളുടെ സ്വകാര്യത സംരക്ഷിച്ച് നയന്‍താരയും വിഘ്നേഷും അവരുടെ മുഖം കാമറക്കണ്ണുകളില്‍ നിന്ന് മറച്ചുപിടിച്ചാണ് നടന്നുപോയത്.



Summary- Nayanthara and Vignesh Shivan Share Full Names Of Twin Baby Boys Uyir and Ulagam- RudroNeel N Shivan and Daiwik N Shivan.





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News