നയൻസിന് ഇരട്ടക്കൺമണികൾ; ചിത്രം പങ്കുവച്ച് വിക്കി

ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ അനുഗ്രഹങ്ങൾ വേണമെന്ന് വിഘ്‌നേഷ് കുറിച്ചു

Update: 2022-10-09 14:06 GMT
Editor : Shaheer | By : Web Desk

ചെന്നൈ: തെന്നിന്ത്യൻ താരറാണി നയൻതാരയ്ക്ക് ഇരട്ടക്കുഞ്ഞ്. ഭർത്താവ് വിഘ്‌നേശ് ശിവൻ ആണ് ആരാധകർക്കായി സന്തോഷവാർത്ത പുറത്തുവിട്ടത്. ഇരട്ടകളുടെ കാലുകളുടെ ചിത്രം പങ്കുവച്ചായിരുന്നു തമിഴ് ചലച്ചിത്ര നിർമാതാവ് ഇക്കാര്യം അറിയിച്ചത്.

നയനും ഞാനും അമ്മയും അച്ഛനുമായിരിക്കുന്നു. ഇരട്ട ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹീതരായിരിക്കുന്നു ഞങ്ങൾ. ഞങ്ങളുടെ പ്രാർത്ഥനകളെല്ലാം, ഞങ്ങളുടെ മുൻഗാമികളുടെ അനുഗ്രഹങ്ങളെല്ലാം ഒന്നിച്ച് രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണ്-ഇൻസ്റ്റഗ്രാം കുറിപ്പിൽ വിഘ്‌നേഷ് കുറിച്ചു.

തങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ അനുഗ്രഹങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവിതം കുറച്ചുകൂടി പ്രഭാപൂരിതവും കൂടുതൽ സുന്ദരവുമാകുന്നു. ഇരട്ട മഹത്വമുള്ളവനാണ് ദൈവമെന്നും വിക്കി കൂട്ടിച്ചേർത്തു.

Advertising
Advertising

കഴിഞ്ഞ ജൂൺ ഒൻപതിന് ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു നയൻസ്-വിഘ്‌നേശ് വിവാഹം നടന്നത്. ഏഴു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.

Summary: Nayanthara and Vignesh Shivan welcome twin boys

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News