വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങില്‍ ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍, വീഡിയോ

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്‌ലി കടയുടെ നിര്‍മാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിനാണ് താരങ്ങളെത്തിയത്

Update: 2024-11-22 04:55 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യന്‍ താരങ്ങളായ ധനുഷും നയന്‍താരയും. എന്നാല്‍ ഇരുവരും പരസ്പരം മുഖം കൊടുത്തില്ല. ഹാളിന്‍റെ മുന്‍നിരയില്‍ ഇരുന്നിട്ടും ഇരുവരും പരസ്പരം അറിയാതെ ഒന്നു നോക്കുക പോലും ചെയ്തില്ല. ഇതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്‌ലി കടയുടെ നിര്‍മാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിനാണ് താരങ്ങളെത്തിയത്. പകര്‍പ്പവകാശത്തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കേ ഇതാദ്യമായാണ് നയന്‍താരയും ധനുഷും ഒരേ ചടങ്ങിനെത്തുന്നത്. ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും നയന്‍സിനൊപ്പമുണ്ടായിരുന്നു. ഇവര്‍ എത്തുമ്പോള്‍ സദസിന്റെ മുന്‍നിരയില്‍ ധനുഷുമുണ്ടായിരുന്നു. ചടങ്ങില്‍ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തില്‍ത്തന്നെയാണ് നയന്‍താരയും ഇരുന്നത്. അതേസമയം നടന്‍ ശിവകാര്‍ത്തികേയനോട് നയനും വിഘ്നേഷും സംസാരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

Advertising
Advertising

നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ 'നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്‌ലില്‍' നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഉൾപ്പെടുത്തിയതിന് നടന്‍ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തില്‍ ചോദിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവനായിരുന്നു 'നാനും റൗഡി താന്‍' എന്ന സിനിമ സംവിധാനം ചെയ്തത്. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലായത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News