'ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കല്ലേ പ്ലീസ്...'; കാരണം വെളിപ്പെടുത്തി നയൻതാര

"പുതിയ ചിത്രത്തിൽ അങ്ങനെയൊരു ടാഗ് വയ്ക്കരുത് എന്ന് സംവിധായകൻ നീലേഷിനോട് പറഞ്ഞിരുന്നു, എന്നാൽ കേട്ടില്ല"

Update: 2023-12-15 12:49 GMT

തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് നിർത്തണമെന്ന് ആരാധകരോട് നയൻതാര. പലർക്കും താൻ അത്തരത്തിൽ വിശേഷിപ്പിക്കപ്പെടുന്നതിൽ അമർഷമുണ്ടെന്നും അങ്ങനെ ആരെങ്കിലും തന്നെ വിളിക്കുമ്പോഴേ പലയിടത്ത് നിന്നായി ശകാരം കേൾക്കാറുണ്ടെന്നും നയൻതാര പറഞ്ഞു. പുതിയ ചിത്രം 'അന്നപൂരണി'യുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഒരു ഇന്റർവ്യൂവിലാണ് നയൻതാര കാരണം വെളിപ്പെടുത്തിയത്.

സ്വന്തം ചിത്രങ്ങൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാറുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. തനിക്കതിന് ധൈര്യമില്ലെന്ന് നയൻതാര ഉത്തരം പറഞ്ഞപ്പോൾ ലേഡി സൂപ്പർസ്റ്റാറിന് പേടിയോ എന്നായി അവതാരക. അപ്പോഴാണ് അങ്ങനെ വിളിക്കുന്നത് താരം വിലക്കിയത്. താൻ അങ്ങനെ വിളിക്കപ്പെടുന്നതിൽ ഒരുപാട് പേർക്ക് അമർഷമുണ്ടെന്ന താരത്തിന്റെ മറുപടി സെറ്റിൽ ചിരിപടർത്തുകയും ചെയ്തു.

Advertising
Advertising

"സമ്പത്ത് ആകട്ടെ, പ്രശസ്തി ആകട്ടെ ബഹുമാനം ആകട്ടെ, ജീവിതത്തിൽ ഇന്ന് എനിക്കുള്ളതിനെല്ലാം ഞാൻ കടപ്പെട്ടിരിക്കുന്നത് ആരാധകരോടും ഈ ഇൻഡസ്ട്രിയോടുമാണ്. അതുകൊണ്ട് തന്നെ എനിക്കിനിയൊരു വിശേഷണത്തിന്റെ ആവശ്യമില്ല. അങ്ങനെ വിളിക്കപ്പെടുമ്പോൾ 10 പേർ സന്തോഷിക്കുന്നുണ്ടെങ്കിൽ 40 പേർ കുറ്റം പറയാനുണ്ടാകും. 'അന്നപൂരണി'യിൽ അങ്ങനെയൊരു ടാഗ് വയ്ക്കരുത് എന്ന് സംവിധായകൻ നീലേഷിനോട് പറഞ്ഞിരുന്നു. എന്നാൽ കേട്ടില്ല. സർപ്രൈസ് ആണെന്നാണ് പറഞ്ഞത്. അതാണ് ആ ടാഗിന്റെ പ്രത്യേകത. ആളുകൾ സ്‌നേഹപൂർവം അങ്ങനെ വിളിച്ചു തുടങ്ങിയതാണ്. അല്ലാതെ ഞാൻ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ കൊണ്ടുണ്ടായതല്ല". താരം പറഞ്ഞു.

നയൻതാരയുടെ 75ാമത്തെ ചിത്രമാണ് 'അന്നപൂരണി'. കുട്ടിക്കാലം മുതൽ ഷെഫ് ആകാൻ കൊതിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News