നയൻതാര ചിത്രം 'നെട്രിക്കണ്ണ്' ഒ.ടി.ടി റിലീസിന്

ത്രില്ലർ ചിത്രമായ നെട്രികണ്ണിൽ അന്ധയായ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്

Update: 2021-06-13 09:46 GMT

നയൻതാര ചിത്രം 'നെട്രികണ്ണ്' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപോർട്ട്. ത്രില്ലർ ചിത്രമായ നെട്രികണ്ണിൽ അന്ധയായ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. വിഗ്നേശ് ശിവൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മിലിന്ദ് റാവുവാണ്. കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. നയൻതാരയുടെ അറുപത്തിയഞ്ചാമത് ചിത്രമാണ് നെട്രികണ്ണ്.

1981 പുറത്തിറങ്ങിയ രജനീകാന്ത് ചിത്രത്തിന്റെ പേര്, അനുമതി വാങ്ങിയിട്ടാണ് നയൻതാര ചിത്രത്തിനായി വീണ്ടും ഉപയോഗിച്ചിരിക്കുന്നത്. മലയാളി താരം അജ്മൽ അമീര്‍ ചിത്രത്തില്‍ വില്ലന്‍ റോളിലെത്തുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. 

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News