കത്രീനയുടെ വഴിയേ നയൻതാര; സിനിമയ്ക്ക് പുറത്തേക്ക് സർപ്രൈസ് എൻട്രി

" എന്നെ പോലെ അസാധാരണ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഇഷ്ടമാകുമെന്ന് തീർച്ച"

Update: 2021-12-11 07:46 GMT
Editor : abs | By : Web Desk

ചെന്നൈ: സിനിമയ്‌ക്കൊപ്പം സൗന്ദര്യവർധക ബിസിനസിലേക്ക് ചുവടുവച്ച് തെന്നിന്ത്യൻ നായിക നയൻതാര. ദ ലിപ് ബാം കമ്പനി എന്ന പേരിൽ താരത്തിന്റേതായി ലിപ് ബാം ഉത്പന്നങ്ങളാണ് വിപണിയിലെത്തുന്നത്. സെലിബ്രിറ്റി ഡെർമറ്റോളജസ്റ്റ് ഡോ റെനിത രാജനുമായി ചേർന്നാണ് സംരംഭം. ആയിരം വ്യത്യസ്ത ലിപ് ബാമുകൾ വിപണിയിലെത്തിക്കാനാണ് കമ്പനി ശ്രമം.

ലോഞ്ചിങ് വേളയിൽ കമ്പനിയെ കുറിച്ച് നയൻതാര പറഞ്ഞതിങ്ങനെ; 'സ്‌കിൻ കെയറിന്റെ കാര്യത്തിൽ ഒരൊത്തു തീർപ്പിനും ഞാനില്ല. മികച്ച ഗുണനിലവാരവും സുരക്ഷിതവുമായ ഉത്പന്നങ്ങളാണ് ഞാൻ വ്യക്തിപരമായി ഉപയോഗിക്കാറുള്ളത്. ദ ലിപ് ബാം കമ്പനി അതേ മൂല്യങ്ങളാണ് മുറുകെപ്പിടിക്കുന്നത്. എന്നെ പോലെ അസാധാരണ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഇഷ്ടമാകുമെന്ന് തീർച്ച.' 

Advertising
Advertising
നയന്‍താരയും ഡോ. റെനിത രാജനും

ബോളിവുഡ് താരം കത്രീന കൈഫാണ് ഇതിനു മുമ്പ് സ്വന്തം പേരിൽ സൗന്ദര്യ വർധക ഉത്പന്നങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. കായ് ബൈ കത്രീന എന്നാണ് കമ്പനിയുടെ പേര്. ലോഞ്ചിങ് വേളയിൽ ബ്രാൻഡിന്റെ മോഡലായിരുന്നു നയൻസ്.

ബിസിനസിലേക്ക് ഇത് ആദ്യമായല്ല തെന്നിന്ത്യൻ താരം ചുവടുവയ്ക്കുന്നത്. ആൺ സുഹൃത്ത് വിഘ്‌നേശ് ശിവനുമായി ചേർന്ന് റൗഡി പിക്‌ചേഴ്‌സ് എന്ന പ്രൊഡക്ഷൻ കമ്പനിയും നയൻസ് നടത്തുന്നുണ്ട്. ചെന്നൈ ആസ്ഥാനമായ ചായ് വാലെ ബീവറേജിലും ഇരുവരും നിക്ഷേപമിറക്കിയിട്ടുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News