രജനീകാന്ത്,ഷാരൂഖ് ഖാന്‍, സൂര്യ; നയന്‍താരയുടെ കല്യാണം കൂടാനെത്തിയത് വന്‍താരനിര

മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ വച്ചാണ് വിവാഹം

Update: 2022-06-09 06:47 GMT
Editor : Jaisy Thomas | By : Web Desk

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവനും നടി നയന്‍താരയും ഇന്ന് വിവാഹിതരാവുകയാണ്. മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ വച്ചാണ് വിവാഹം. തെന്നിന്ത്യയിലെയും ബോളിവുഡിലെയും വന്‍താരനിര തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. രജനീകാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹവേദിയിലേക്ക് എത്തുന്നതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

വിവാഹത്തിനെത്തിയ ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രം സംവിധായകന്‍ ആറ്റ്‍ലീ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ആറ്റ്‍ലിയുടെ പുതിയ ചിത്രമായ ജവാനില്‍ ഷാരൂഖും നയന്‍സുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നയന്‍സിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. നിര്‍മാതാവ് ബോണി കപൂറും വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.

Advertising
Advertising

നവദമ്പതികളായ നയൻതാരയെയും വിഘ്നേഷ് ശിവനെയും അനുഗ്രഹിക്കാൻ കോളിവുഡ് താരങ്ങളായ രാധിക ശരത്കുമാർ, ദിവ്യ ദർശിനി, ആർ ശരത് കുമാർ, വസന്ത് രവി, സംവിധായകന്‍ മണിരത്നം എന്നിവർ മഹാബലിപുരത്തെ വേദിയിലെത്തി. കാജല്‍ അഗര്‍വാള്‍, റെബ മോണിക്ക എന്നിവരുള്‍പ്പെടെയുള്ളവര്‍ നയന്‍സിനും വിക്കിക്കും വിവാഹാശംസകള്‍ നേര്‍ന്നിട്ടുണ്ട്.


വിവാഹവേദിക്ക് സമീപം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിഥികളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിന് വിവാഹ കാർഡിനൊപ്പം പാസ് കോഡും ഉണ്ടായിരിക്കണം. വിവാഹവേദിയിലെ ദൃശ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല.



 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News