നയൻതാരയുടെ യുദ്ധപ്രഖ്യാപനം; മാസ് ആക്ഷൻ രംഗങ്ങളുമായി 'രക്കായീ' ടീസർ

നടിയുടെ പിറന്നാള്‍ ദിനത്തിലാണ് സെന്തില്‍ നല്ലസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

Update: 2024-11-18 11:23 GMT

നടൻ ധനുഷുമായുള്ള വിവാദം കത്തിനിൽക്കെ പുതിയ യുദ്ധപ്രഖ്യാപനവുമായി ലേഡി സൂപ്പർസ്റ്റാർ നയൻതാര. നയൻ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'രാക്കായീ' യുടെ ടീസർ പുറത്തിറങ്ങി. ഉഗ്രൻ ആക്ഷൻ രംഗങ്ങളുമായി ആരാധകരെ ആവേശംകൊള്ളിക്കുന്നതാണ് ടീസർ. നടിയുടെ നാൽപ്പതാം പിറന്നാള്‍ ദിനത്തിലാണ് സെന്തില്‍ നല്ലസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. 

'ഷീ ഡിക്ലെയര്‍സ് വാര്‍' എന്ന ടീസര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ നയൻതാര പുറത്തുവിട്ടിരുന്നു. 'എ വാര്‍ ഓണ്‍ ബീസ്റ്റ്സ്' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. 'നീതിയെന്നാൽ ഓർമ മാത്രമുള്ള നാട്ടിൽ, അവിടെ ഒരു അമ്മ ജീവിച്ചിരുന്നു, അവളുടെ ലോകം തൻ്റെ കുഞ്ഞായിരുന്നു... എന്നാൽ മകളുടെ ജീവന് ഒരു രാക്ഷസൻ ഭീഷണിയായപ്പോള്‍, അവൾ ഓടിപ്പോകുന്നില്ല...പതറുന്നില്ല...പകരം, അവൾ യുദ്ധം പ്രഖ്യാപിക്കുന്നു'- ടീസർ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിൽ അടിക്കുറിപ്പ് ഇങ്ങനെയാണ്. ആയുധങ്ങളുമായി ആക്രമിക്കാനടുക്കുന്ന ശത്രുക്കളെ ധൈര്യപൂർവം നേരിടുന്ന നയൻതാരയെയാണ് ടീസറിൽ കാണാനാകുന്നത്. 

Advertising
Advertising

ഡ്രംസ്റ്റിക്‌സ് പ്രൊഡക്ഷന്‍സും മൂവിവേഴ്‌സ് സ്റ്റുഡിയോസുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. അതിനിടെ നയന്‍താരയുടെ 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍' ഡോക്യുമെന്ററി ഇന്ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്‍ ധനുഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി നയന്‍താര രംഗത്തെത്തിയിരുന്നു.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News