വരാൻ പോകുന്നത് നയൻതാരയുടെ വിവാഹ വീഡിയോ അല്ല, അവരുടെ ജീവിത കഥ: ഗൗതം മേനോൻ

ഒരു ഡോക്യുമെന്‍ററി പോലെയായിരിക്കും അത് ആരാധകരിലേക്ക് എത്തുന്നതെന്ന് വീഡിയോ ഒരുക്കുന്ന സംവിധായകന്‍ ഗൗതം മേനോന്‍ വ്യക്തമാക്കിയിരുന്നു

Update: 2022-09-22 09:10 GMT

ചെന്നൈ: ഏഴു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായത്. ജൂണ്‍ 9ന് മഹാബലിപുരത്തെ സ്വപ്നസമാനമായ ചടങ്ങില്‍ വച്ചായിരുന്നു കല്യാണം. വിവാഹത്തിന്‍റെ അപൂര്‍വം കുറച്ചു ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും വീഡിയോ ഒന്നും വന്നിരുന്നില്ല. വിവാഹത്തിന്‍റെ വീഡിയോ സംപ്രേഷണം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരുന്നത്.

ഒരു ഡോക്യുമെന്‍ററി പോലെയായിരിക്കും അത് ആരാധകരിലേക്ക് എത്തുന്നതെന്ന് വീഡിയോ ഒരുക്കുന്ന സംവിധായകന്‍ ഗൗതം മേനോന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നയൻ താരയുടെ വിവാഹ വീഡിയോ മാത്രമല്ല, മറിച്ച് നടിയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഒരു ഡോക്യുമെന്‍ററിയാണ് താൻ സംവിധാനം ചെയ്യുന്നതെന്നും നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത് ഈ ഡോക്യുമെന്‍ററി ആയിരിക്കുമെന്നും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ഗൗതം മേനോൻ. 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററിയിൽ നയൻതാരയുടെ കുട്ടിക്കാല ഓര്‍മകളും ഫോട്ടോകളും സിനിമാ ലോകത്തെ യാത്രയും വിവാഹ നിമിഷങ്ങളും ഉണ്ടാവുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

''പലരും ആദ്യം വിചാരിച്ചത് അവരുടെ വിവാഹ സിനിമ ഞാനാണ് സംവിധാനം ചെയ്യുന്നതെന്നാണ്. എന്നാൽ നയൻതാരയെ കുറിച്ചുള്ള ഒരു ഡോക്യുമെന്‍റിയാണ് അത്. ഒരു കാരണത്താലാണ് അവളെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നുവിളിക്കുന്നത്. അതിന് അനുസരിച്ചാണ് വീഡിയോ ഒരുക്കുന്നത്. കുട്ടിക്കാലത്തെ നയന്‍സിന്‍റെ ഒരു പാട് ഫോട്ടോകളും വീഡിയോകളും നിങ്ങൾക്ക് കാണാൻ കഴിയും. വിഘ്‌നേഷും ഇതിന്‍റെ ഭാഗമാണ്. ഞങ്ങൾ ഇപ്പോഴും അതിന്‍റെ ജോലിയിലാണ്'' ഗൗതം പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News