'ഉയിരിനും ഉലകത്തി'നുമൊപ്പമുള്ള ആദ്യ ദീപാവലി: കുഞ്ഞുമക്കളെ കയ്യിലേന്തി ആശംസ നേർന്ന് നയൻതാരയും വിഘ്‌നേഷും

ഇതാദ്യമായാണ് മക്കൾക്കൊപ്പമുള്ള ഫോട്ടോ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്നത്

Update: 2022-10-24 13:55 GMT
Advertising

ദീപാവലി ദിനത്തിൽ ആരാധകർക്ക് 'എക്‌സ്ട്രാ സ്‌പെഷ്യൽ' ആശംസയുമായി നയൻതാരയും വിഘ്‌നേഷ് ശിവനും. ഇരട്ടക്കുഞ്ഞുങ്ങളെ കയ്യിലേന്തിയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ദീപാവലി ആശംസ നേർന്നത്. ഉലകത്തിനെയും ഉയിരിനെയും കയ്യിലെടുത്തുള്ള ദമ്പതികളുടെ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇതാദ്യമായാണ് മക്കൾക്കൊപ്പമുള്ള ഫോട്ടോ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്നത്. ഇരുവർക്കും കുഞ്ഞുങ്ങളുണ്ടായതിന് ശേഷമുള്ള ആദ്യത്തെ ദീപാവലിയാണിത് എന്ന പ്രത്യേകതയും ഈ വർഷമുണ്ട്.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ജൂൺ 8നായിരുന്നു നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹം. പ്രൗഢഗംഭീരമായി നടന്ന വിവാഹച്ചടങ്ങിൽ ഷാരൂഖ് ഖാൻ അടക്കമുള്ള താരങ്ങൾ പങ്കെടുത്തിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News