'ശരീരം ഫിറ്റാണെങ്കിൽ ഗർഭാവസ്ഥയിലും വിശ്രമം വേണ്ട'; ജോലി ചെയ്യുന്നതാണ് സമാധാനമെന്ന് ആലിയ ഭട്ട്

ജോലി തൻറെ പാഷനാണ്, അതാണ് തന്നെ ചാർജ് ചെയ്യുന്നത്, നൂറ് വയസ് വരെ ജോലി ചെയ്യണമെന്നാണ് ആഗ്രഹമെന്നും ആലിയ കൂട്ടിച്ചേർത്തു

Update: 2022-08-03 08:06 GMT

ആരോഗ്യത്തോടെയിരുന്നാല്‍ ഗര്‍ഭാവസ്ഥയിലും വിശ്രമം ആവശ്യമില്ലെന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. ഗര്‍ഭിണിയായതിനാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് താരത്തിന്‍റെ മറുപടി. ജോലി ചെയ്യുന്നത് തനിക്ക് സമാധാനം തരും. അതാണ് തന്നെ ചാര്‍ജ് ചെയ്യുന്നതെന്നും നൂറ് വയസ് വരെ ജോലി ചെയ്യണമെന്നാണ് ആഗ്രഹമെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. 

"നമ്മള്‍ ഫിറ്റാണെങ്കില്‍, ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയിലും വിശ്രമം ആവശ്യമായിവരില്ല. ജോലി ചെയ്യുന്നത് എനിക്ക് സമാധാനം തരും. അതാണെന്‍റെ പാഷന്‍.  എന്‍റെ ഹൃദയത്തെയും ആത്മാവിനെയും ചാര്‍ജ് ചെയ്യുന്നത് അതാണ്. നൂറ് വയസ് വരെയും ജോലി ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം"- ആലിയ പറഞ്ഞു. 

Advertising
Advertising

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14നായിരുന്നു രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് താരജോടികളുടെ വിവാഹം. തന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ആലിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്.

ഷൂട്ടിങ് പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ ഡാര്‍ലിങ്സ് എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് താരം. ആഗസ്റ്റ് അഞ്ച് മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ആലിയയുടെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്‌ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News