ഗ്രാമത്തിലെ കുട്ടികള്‍ക്ക് ക്ലാസെടുത്ത് നിത്യ മേനന്‍; വൈറലായി വീഡിയോ

ധനുഷിനൊപ്പം വേഷമിട്ട തിരുച്ചിദ്രമ്പലവും അഞ്ജലി മേനോന്‍റെ വണ്ടര്‍ വുമണുമാണ് നിത്യയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍

Update: 2023-01-21 02:33 GMT
Editor : Jaisy Thomas | By : Web Desk

ഗ്രാമത്തിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്ന നിത്യ മേനന്‍

മലയാളത്തില്‍ മാത്രമല്ല, അന്യഭാഷകളിലും തിളങ്ങിക്കൊണ്ടിരിക്കുന്ന താരമാണ് നിത്യ മേനന്‍. ധനുഷിനൊപ്പം വേഷമിട്ട തിരുച്ചിദ്രമ്പലവും അഞ്ജലി മേനോന്‍റെ വണ്ടര്‍ വുമണുമാണ് നിത്യയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍. തിരുച്ചിദ്രമ്പലം ചിത്രം വന്‍ഹിറ്റായിരുന്നു. ഒപ്പം നടി അവതരിപ്പിച്ച ശോഭന എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം വ്യക്തിജീവിതത്തിലെ കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുള്ള താരമാണ് നിത്യ. ഇപ്പോഴിതാ ഒരു ഗ്രാമത്തിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്ന നിത്യയുടെ വീഡിയോയാണ് വൈറലാകുന്നത്.

Advertising
Advertising

തന്‍റെ പുതുവര്‍ഷം ഇങ്ങനെയായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് നടി വീഡിയോ പങ്കുവച്ചത്. ''ഇത് എന്‍റെ പുതുവത്സരമായിരുന്നു . കൃഷ്ണപുരം ഗ്രാമത്തിലെ സ്കൂളിലെ കൊച്ചുകുട്ടികളോടൊപ്പം...അവരേക്കാൾ കൂടുതൽ എനിക്ക് അവിടെ നിന്ന് പഠിക്കാന്‍ കഴിഞ്ഞു. ഗ്രാമങ്ങളിലെ കുട്ടികള്‍ വളരെ സന്തോഷവാന്‍മാരാണ്..ശിശു സഹജമായ സന്തോഷം..എനിക്ക് എപ്പോഴും അവരുടെ ചുറ്റും ഒരു വലിയ പ്രതീക്ഷ തോന്നുന്നു'' നിത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആറാം തിരുകല്‍പനയാണ് നിത്യയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News