കാത്തിരിപ്പുകൾക്ക് വിരാമം; 'ആടുജീവിത'ത്തിന്റെ പുതിയ അപ്‌ഡേറ്റുമായി പൃഥിരാജ്

2022 ജുലൈയിലാണ് 'ആടുജീവിത'ത്തിൻ്റെ ചിത്രീകരണം പൂർത്തിയായത്

Update: 2023-11-28 16:21 GMT

മലായാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസി-പൃഥിരാജ് ചിത്രം ആടുജീവിതത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ആടുജീവിതമെന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയത്. മലായാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിനാണ് നോവലിന്റെ രചയിതാവ്. ചിത്രീകരണം പൂർത്തിയായെങ്കിലും ചിത്രം എന്ന് റിലീസാകുമെന്ന് വ്യക്തമായിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഈ മാസം മുപ്പതിന് വൈകീട്ട് നാലുമണിയോടെ പ്രഖ്യാപിക്കുമെന്ന് പൃഥിരാജ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലുടെ അറിയിച്ചിരിക്കുകയാണ്. 'കാത്തിരിക്കൂ.. ആവേശകരമായ ചിലത് ആനാവരണം ചെയ്യാൻ പോകുന്നു' എന്ന ക്യാപ്ഷനോടെയാണ് പൃഥിരാജ് ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടത്. സൗദി അറേബ്യയിൽ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിനായി ഗംഭീര രൂപമാറ്റമാണ് പൃഥിരാജ് വരുത്തിയത്. ഇത് ചിത്രത്തിന്റെ വലിയൊരു പ്രത്യേകതയാണ്.

Advertising
Advertising

Full View

വിഷ്വൽ റൊമാൻസ് ഇമേജ് മേക്കേർസ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻ, അൾട്ട ഗ്ലോബൽ മീഡിയ എന്നീ ബാനറുകളിൽ ബ്ലെസി, ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആദംസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സുനിൽ കെ.എസ് ഛായാഗ്രഹണവും എ ശ്രീകാർ പ്രസാദ് എഡിറ്റിംഗും നിർവഹിച്ചു. മാജിക് ഫ്രെയിംസാണ് ഇന്ത്യയിൽ സിനിമ വിതരണത്തിനെത്തിക്കുന്നത്. പൃഥിരാജ്, ജിമ്മി ജീൻ ലൂയിസ്, അമല പോൾ, റിക്ക് അബി, താലിബ് അൽ ബാലുഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

2018ൽ കേരളത്തിൽ ചിത്രീകരണമാരംഭിച്ച ആടുജീവിതം ജോർദാൻ, ആൾജീരിയ എന്നിവിടങ്ങളിലും ചിത്രീകരിച്ചു. ഇതിനിടയിൽ കോവിഡ് കാലത്ത് അണിയറ പ്രവർത്തകർ ജോർദാനിൽ കുടുങ്ങി. 2022 ജുലൈയിലാണ് ചിത്രീകരണം അവസാനിച്ചത്. കൂടാതെ ഈ വർഷം ആദ്യത്തിൽ ചിത്രത്തിന്റെ ദൃശ്യങ്ങൾ ഒരു വെബ്‌സൈറ്റിലൂടെ പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര ചലചിത്രമേളയിൽ പ്രദർശിപ്പിക്കുന്നതിന് തയ്യാറാക്കിയ ട്രെയിലറാണ് പുറത്തുവന്നത്. ഇത് പീന്നീട് ഒദ്യോഗിക ട്രെയിലറായി അണിയറ പ്രവർത്തകർ പുറത്തുവിടുകയായിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News