ഓം ശാന്തി ഓം വീണ്ടും തിയറ്ററുകളില്‍
Update: 2022-11-18 15:19 GMT
ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഓം ശാന്തി ഓം വീണ്ടും റിലീസ് ചെയ്തു. രാജ്യത്തെ 20 നഗരങ്ങളിലെ വിവിധ തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ഫറാ ഖാൻ സംവിധാനവും തിരക്കഥയും നിർവഹിച്ച ഓം ശാന്തി ഓം 14 വര്‍ഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയേറ്ററിലെത്തുന്നത്. റീ റിലീസ് ആണെങ്കിലും തിയേറ്ററിൽ വീണ്ടും സിനിമ കാണാനാകുന്നതിന്റെ ആവേശത്തിലാണ് ഷാരൂഖ് - ദീപിക ആരാധകർ. ആരാധകരുടെ ആവശ്യപ്രകാരമാണ് സിനിമ വീണ്ടും പ്രദർശിപ്പിക്കുന്നത്.
ഡല്‍ഹി , മുംബൈ, കൊല്‍ക്കത്ത, പറ്റ്ന, ഭോപ്പാല്‍, അഹമ്മദാബാദ് തുടങ്ങി ഇരുപതോളം നഗരങ്ങളിലെ വിവിധ തിയേറ്ററുകളില്‍ ചിത്രം പ്രദർശിപ്പിക്കും. ദീപിക പദുകോണിന്റെ ആദ്യ സിനിമയായിരുന്നു ഓം ശാന്തി ഓം. ചിത്രത്തിലെ ഷാരൂഖ് - ദീപിക ജോഡിയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.