ചാക്കോച്ചൻ വീണ്ടും ഹിറ്റടിക്കുമോ? ഒറ്റ് ഓണത്തിന്, ട്രെയിലർ പുറത്ത്

സെപ്റ്റംബർ 2ന് ചിത്രം ഇരു ഭാഷകളിലും തീയേറ്ററുകളിൽ എത്തും

Update: 2022-08-19 14:13 GMT

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്‍റെ ട്രെയിലർ പുറത്ത്. അധോലോക നായകനെ ഓർമിപ്പിക്കുന്ന ഗെറ്റ് അപ്പിലാണ് അരവിന്ദ് സ്വാമി ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. ദാവൂദ് എന്ന പേരും ട്രെയിലെറിൽ പരാമർശിക്കുന്നുണ്ട്. ഏറെ  ഉദ്വേഗം ജനിപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം. ഒരാളെ ഒറ്റ് കൊടുക്കുന്ന കഥാഗതിയും ചിത്രത്തിന് ഉണ്ടെന്ന് വ്യക്തം.കൈലാസ് മേനോനാണ് ട്രെയിലറിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 2ന് ചിത്രം ഇരു ഭാഷകളിലും തീയേറ്ററുകളിൽ എത്തും.

Advertising
Advertising

 ടിപി ഫെല്ലിനിയാണ് സിനിമയുടെ സംവിധായകന്‍. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്‍റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്.

25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം.സഹ നിർമാണം സിനിഹോളിക്സ് പി.ആർ.ഒ ആതിര ദിൽജിത്ത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News